കേരളം

kerala

ETV Bharat / state

മമ്പാട് റേഷൻ കടകളിൽ പരിശോധന ഊർജിതമാക്കി ആരോഗ്യ വകുപ്പ് - ആരോഗ്യവകുപ്പിന്‍റെ പരിശോധന ശക്തം

റേഷൻ കടകൾ, പലചരക്ക് കടകൾ, ബേക്കറികൾ, പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാവേലി സ്റ്റോർ, ഇറച്ചി- മത്സ്യ സ്റ്റോളുകൾ എന്നിവിടങ്ങളിലാണ് പരിശോധന ഊർജിതമാക്കിയത്.

മമ്പാട് റേഷൻ കടകളിൽ പരിശോധന ഊർജിതമാക്കി ആരോഗ്യ വകുപ്പ്  ആരോഗ്യവകുപ്പ്  മമ്പാട് റേഷൻ കട  ആരോഗ്യവകുപ്പിന്‍റെ പരിശോധന ശക്തം  health department raid at mamppad
മമ്പാട് റേഷൻ കടകളിൽ പരിശോധന ഊർജിതമാക്കി ആരോഗ്യ വകുപ്പ്

By

Published : Apr 3, 2020, 3:12 PM IST

മലപ്പുറം: കൊവിഡ് 19 നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി മമ്പാട് ഗ്രാമ പഞ്ചായത്തിലെ കടകളില്‍ ആരോഗ്യവകുപ്പ് പരിശോധന ഊർജിതമാക്കി. റേഷൻ കടകൾ, പലചരക്ക് കടകൾ, ബേക്കറികൾ, പച്ചക്കറി കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാവേലി സ്റ്റോർ, ഇറച്ചി- മത്സ്യ സ്റ്റോളുകൾ എന്നിവിടങ്ങളിലാണ് പരിശോധന ഊർജിതമാക്കിയത്.

സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിന്‍റെ ഭാഗമായി വിതരണക്കാരും ഗുണഭോക്താക്കളും തമ്മിലുള്ള സമ്പർക്കം ഒഴിവാക്കുന്നതിനായി കടകൾക്ക് മുമ്പിൽ നിശ്ചിത അകലത്തിൽ കയറുകൾ കെട്ടി സുരക്ഷ ഉറപ്പാക്കി. ആവശ്യമില്ലാതെ വീടിന് പുറത്ത് ഇറങ്ങുന്നതും കൂട്ടം കൂടുന്നതും രോഗ പകർച്ചക്ക് സാദ്ധ്യതയുള്ളതുകൊണ്ട് ഇതൊഴിവാക്കുന്നതിന് കർശന നിർദ്ദേശങ്ങൾ നൽകി.

പരിശോധനക്ക് മമ്പാട് ഹെൽത്ത് ഇൻസ്പെക്ടർ സി.ടി ഗണേശൻ, ജെഎച്ച്‌വൺമാരായ പ്രഭാകരൻ എം, ഷിജോയ് എന്നിവർ നേതൃത്വം നൽകി. കടകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ജനക്കൂട്ടത്തെ കണ്ടെത്തിയ സാഹചര്യത്തിൽ തുടർ ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമാനുസൃതം നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details