മലപ്പുറം:വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. ബൊലേറോയിൽ കടത്താൻ ശ്രമിച്ച മൂന്നുകോടിയിലേറെ ഹവാല പണം പിടിച്ചെടുത്തു. സംഭവത്തിൽ വേങ്ങര സ്വദേശി ഹംസ (48), കൊളത്തൂർ സ്വദേശി സഹദ് (32) എന്നിവർ വളാഞ്ചേരി പൊലീസിൻ്റെ പിടിയിലായി.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്. വാഹനത്തിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഇതോടെ ഒരാഴ്‌ചക്കിടെ മലപ്പുറം ജില്ലയിൽ ഏഴ് കോടിയിലേറെ രൂപയുടെ കുഴൽപ്പണം പിടികൂടിയതായി പൊലീസ് ഇന്‍സ്‌പെക്‌ടര്‍ കെ.ജെ ജിനേഷ് പറഞ്ഞു.