മലപ്പുറം: ജലസ്രോതസുകളുടെ സംരക്ഷണത്തിനായുള്ള ഹരിത കേരള മിഷന്‍റെ 'ഇനി ഞാന്‍ ഒഴുകട്ടെ' എന്ന പദ്ധതി പൊന്നാനിയില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നിങ്ങളെല്ലാം ഇത്രയും കാലം ജീവിച്ചില്ലേ, ഇനി ഞങ്ങളെയും ജീവിക്കാന്‍ അനുവദിക്കൂവെന്ന് പറയുന്ന വളര്‍ന്ന് വരുന്ന തലമുറക്ക് വേണ്ടിയാണ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പൊന്നാനിയുടെ പച്ചപ്പിനെ ഘട്ടം ഘട്ടമായി വീണ്ടെടുക്കുകയാണെന്നും ജലസ്‌ത്രോസുകള്‍ നാളേക്കായി കാത്ത് സൂക്ഷിക്കണമെന്നും സ്പീക്കര്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.
ഹരിത കേരള മിഷന്‍റെ 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിക്ക് തുടക്കമായി
'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതി പൊന്നാനിയില്‍ സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു
ഹരിത കേരള മിഷന്‍റെ 'ഇനി ഞാന്‍ ഒഴുകട്ടെ' പദ്ധതിക്ക് തുടക്കമായി
നഗരസഭയുടെ നേതൃത്വത്തില്‍ ബിയ്യം റഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപത്തെ കുളിക്കടവ് വൃത്തിയാക്കി സ്പീക്കറും ശുചീകരണ യജ്ഞത്തിന്‍റെ ഭാഗമായി. വര്‍ഷങ്ങളായി പായലും, കുളവാഴകളും നിറഞ്ഞ് കുളിക്കടവ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഇവ ശാസ്ത്രീയമായി നീക്കം ചെയ്ത് ഈ ജലസ്രോതസിനെ വീണ്ടെടുക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, എന്‍.സി.സി കേഡറ്റുകള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തു.