മലപ്പുറം: പെട്രോൾ ഡീസൽ വിലവർധനവിനെതിരെ എകെഡബ്ലിയുആർഎഫ് (ഓൾ കേരള വീൽചെയർ
റൈറ്റിസ് ഫെഡറേഷൻ ) ഭിന്നശേഷിക്കാരുടെ പ്രതിഷേധം സംഘടിപ്പിച്ചു. നിലമ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് ചുങ്കത്തറ മാർത്തോമ പള്ളി പരിസരത്ത് നിന്നും തുടങ്ങിയ പ്രതിഷേധം ഇടമല പെട്രോൾ പമ്പിൽ സമീപിച്ചു.
ഇന്ധന വിലവർധനവിനെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധം
പെട്രോൾ വിലക്കയറ്റം മുച്ചക്ക്ര സ്‌കൂട്ടർ ഉപയോഗിച്ച് ഉപ ജീവനം മാർഗം കണ്ടെത്തുന്ന തങ്ങളെപ്പോലുള്ള ഭിന്നശേഷിക്കാരുടെ കുടുംബങ്ങളെ പട്ടിണയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു
ഇന്ധന വിലവർധനവിനെതിരെ ഭിന്നശേഷിക്കാരുടെ പ്രതിഷേധം
പെട്രോൾ വിലക്കയറ്റം മുച്ചക്ക്ര സ്‌കൂട്ടർ ഉപയോഗിച്ച് ഉപജീവനം മാർഗം കണ്ടെത്തുന്ന തങ്ങളെപ്പോലുള്ള ഭിന്നശേഷിക്കാരുടെ കുടുംബങ്ങളെ പട്ടിണയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഭിന്നശേഷിക്കാർക്ക് കച്ചവടത്തിന് സ്ക്കൂട്ടറുകൾ ആവശ്യമാണ്. അതുകൊണ്ട് തന്നെ ഭിന്ന ശേഷിക്കാർക്ക് മുമ്പുണ്ടായിരുന്ന പെട്ട്രോൾ ഡീസൽ സബ്‌സിഡി പുനസ്ഥാപിക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളോട് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.