ഹാൻഡ് വാഷ്-മാസ്‌ക് കിറ്റുകൾ വിതരണം ചെയ്തു - Hand wash-mask kits
പൊന്നാനി നഗരസഭയിലെ 49-ആം വാർഡിലാണ് കിറ്റുകൾ സൗജന്യ വിതരണം നടത്തിയത്

വിതരണം
മലപ്പുറം: കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വീടുകളിലേക്ക് ഹാൻഡ്‌വാഷ് - മാസ്‌ക് കിറ്റുകൾ വിതരണം ചെയ്‌ത് കൗൺസിലർ. പൊന്നാനി നഗരസഭയിലെ 49-ആം വാർഡിലെ വീടുകളിലാണ് സിപിഐ കൗൺസിലർ എ.കെ ജബ്ബാർ കിറ്റുകൾ സൗജന്യമായി വിതരണം നടത്തിയത്. ഒപ്പം കൊവിഡ് ഭീതിയിൽ കഴിയുന്ന ജനങ്ങൾക്ക് വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗനിർദേശങ്ങളും നൽകി. കേരളത്തിൽ ആദ്യമായാണ് എല്ലാ വീടുകളിലേക്കും വാർഡ് കൗൺസിലർ മുൻകയ്യെടുത്ത് ഇത്തരത്തിലുള്ള കിറ്റുകൾ വിതരണം ചെയ്യുന്നത്.
ഹാൻഡ് വാഷ്-മാസ്‌ക് കിറ്റുകൾ വിതരണം നടത്തി