കേരളം

kerala

ETV Bharat / state

ഗതകാല ചരിത്രത്തിന്‍റെ അമൂല്യ ശേഖരവുമായി ഹംസത് കൈത്തക്കര - വിദ്യാർത്ഥികളും ചരിത്രകാരന്മാരും ഗവേഷകരും

കൈവശമുള്ളത് 21ഓളം രാജ്യങ്ങളുടെ നാണയങ്ങളും കറന്‍സിയും ഉൾപെടെയുള്ള ചരിത്ര വസ്തുക്കൾ

പുരാവസ്തു

By

Published : Oct 2, 2019, 9:49 PM IST

Updated : Oct 2, 2019, 11:49 PM IST

മലപ്പുറം:നൂറ്റാണ്ടുകളുടെ ചരിത്രം പുതു തലമുറക്കായി കാത്ത് സൂക്ഷിക്കുകയാണ് തിരുനാവായയിലെ കുത്തുകല്ലിലെ ഹംസത് കൈത്തക്കര. വിവിധ രാജ്യങ്ങളുടെ നാണയങ്ങളുടെയും കറൻസികളുടെയും അമൂല്യ ശേഖരമാണ് ഇദ്ദേഹത്തിന്‍റെ കൈവശമുള്ളത്. 1835ലെ ബ്രിട്ടീഷ് നാണയങ്ങളും 1857ലെ മൈസൂർ രാജാക്കന്മാരുടെ നാണയങ്ങളും മുഗൾ ഭരണ കാലത്തെ നാണയങ്ങളും ഈ ശേഖരത്തിലുണ്ട്.

ഹംസത് കൈത്തക്കര സൂക്ഷിച്ച പുരാവസ്തുക്കൾ നേരില്‍ കാണാനായി വിദ്യാർഥികളും ചരിത്രകാരന്മാരും ഗവേഷകരും അടക്കം നിരവധി പേർ എത്തുന്നു.
1915-16 കാലഘട്ടത്തിലെ നാലണ വിലയുള്ള മുദ്രപത്രത്തിൽ എഴുതിയ ആധാരങ്ങൾ, പ്രമുഖ നേതാക്കളുടെ മരണവാർത്തകൾ അടങ്ങുന്ന പത്രങ്ങൾ, 1959-ലെ വോട്ടർ പട്ടിക, കയ്യെഴുത്ത് പ്രതികൾ, കൈവെള്ളയില്‍ വെക്കാവുന്ന ഒരു ഇഞ്ച് വലിപ്പമുള്ള ഖുർആന്‍ തുടങ്ങിയവയും ഈ ശേഖരത്തിലുണ്ട്. നിരവധി പഴയകാല മാപ്പിളപ്പാട്ടുകളും മൗലിദ് ഗാനങ്ങളും ഈ ശേഖരത്തെ ധന്യമാക്കുന്നു.പൊതു രംഗത്തെ നിറസാന്നിധ്യമായ ഹംസത് മാപ്പിള പാട്ടുകളും രചിച്ചിട്ടുണ്ട്. പുരാവസ്തുക്കൾ നേരില്‍ കാണാനായി വിദ്യാർഥികളും ചരിത്രകാരന്മാരും ഗവേഷകരും അടങ്ങുന്ന നിരവധി പേരാണ് എത്തുന്നത്.
Last Updated : Oct 2, 2019, 11:49 PM IST

ABOUT THE AUTHOR

...view details