മലപ്പുറം: നഗരസഭയിലെ താമരക്കുഴി വാർഡ് ഇനി മുതൽ "ഗ്രീൻ പ്രോട്ടോക്കോൾ വാർഡ് " . മാലിന്യ നിർമാർജന മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വാർഡ് ഇനി സ്റ്റീൽ പാത്രങ്ങൾ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് നൽകി പുതിയ സംരംഭം ആരംഭിക്കാനൊരുങ്ങുകയാണ്. കുടുംബശ്രീയും വാർഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റിയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
സ്റ്റീൽ പ്രോട്ടോക്കോൾ വാർഡ്; പുതിയ സംരംഭവുമായി താമരക്കുഴി
മാലിന്യ നിർമാർജന മേഖലയിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വാർഡ് ഇനി സ്റ്റീൽ പാത്രങ്ങൾ കുറഞ്ഞ നിരക്കിൽ വാടകയ്ക്ക് നൽകി പുതിയ സംരംഭം ആരംഭിക്കാനൊരുങ്ങുകയാണ്.
മികച്ച ക്ലീൻ വാർഡിന് 2017 - 18 ൽ ദേശീയ അംഗീകാരമായ സ്വഛത എക്സലൻസ് അവാർഡ് താമരക്കുഴിക്ക് ലഭിച്ചിരുന്നു. ഫലകവും ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡുമായിരുന്നു അഗീകാരം. ഈ അവാർഡ് തുക ഉപയോഗിച്ചാണ് സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത്. പാത്രങ്ങൾ വാർഡിന് പുറത്തും കുറഞ്ഞ നിരക്കിൽ വാടകക്ക് നൽകും. ഗ്രീൻ പ്രോട്ടോക്കോളിന്‍റെ ഉദ്ഘാടനം പി ഉബൈദുള്ള എംഎൽഎ നിർവഹിച്ചു. വാർഡ് കൗൺസിലർ ഹാരിസ് ആമിയൻ അധ്യക്ഷത വഹിച്ചു. നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നഗരസഭ ചെയർ പേഴ്സൺ സി എച്ച് ജമീല ടീച്ചർ ഉപഹാരം സമ്മാനിച്ചു.