മലപ്പുറം: ചെറുപയര്‍ കൃഷിയില്‍ നൂറുമേനി വിളയിച്ചെടുത്തിരിക്കുകയാണ് പുലാമന്തോള്‍ വടക്കന്‍ പാലൂര്‍ സ്വദേശി ശശിധരന്‍. വ്യത്യസ്‌തയിനങ്ങള്‍ കൃഷി ചെയ്‌ത് ശ്രദ്ധേയനായ ശശിധരന്‍ തന്‍റെ 40 സെന്‍റ് സ്ഥലത്ത് കൃഷിചെയ്‌ത ചെറുപയര്‍ വിളവെടുപ്പിന് തയ്യാറായിരിക്കുകയാണ്. മകളുടെ പേരില്‍ സ്വന്തമായി നെല്‍വിത്ത് വികസിപ്പിച്ചെടുത്ത് ശ്രദ്ധേയനായ ചോലപറമ്പ് ശശിധരന്‍ ഇത്തവണ ചെറുപയര്‍ കൃഷിയിലാണ് നൂറുമേനി വിളവെടുക്കാനെരുങ്ങുന്നത്. നാഷണല്‍ സീഡ് അതോറിറ്റിയില്‍ നിന്നുമെത്തിച്ച എംപി 24 എന്ന ചെറുപയര്‍ വിത്താണ് ശശിധരന്‍ കൃഷിക്കായി ഉപയോഗിച്ചത്.
ചെറുപയര്‍ കൃഷിയില്‍ നൂറുമേനിയുമായി ശശിധരന്‍ - malappuram
കീട രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള ഇനമായ അത്യുല്‍പ്പാദന ശേഷിയുള്ള ചെറുപയര്‍ വിത്ത് 66 ദിവസങ്ങള്‍ കൊണ്ടാണ് വിളവെടുപ്പിന് പാകമായത്
![ചെറുപയര്‍ കൃഷിയില്‍ നൂറുമേനിയുമായി ശശിധരന്‍ ചെറുപയര്‍ കൃഷിയില്‍ നൂറുമേനിയുമായി ശശിധരന്‍ green gram cultivation by a malappuram based farmer green gram cultivation മലപ്പുറം മലപ്പുറം പ്രാദേശിക വാര്‍ത്തകള്‍ malappuram malappuram local news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10046412-thumbnail-3x2-greengram.jpg)
കീട രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ളയിനമായ അത്യുല്‍പ്പാദന ശേഷിയുള്ള ചെറുപയര്‍വിത്ത് 66 ദിവസങ്ങള്‍ കൊണ്ടാണ് വിളവെടുപ്പിന് പാകമായത്. എള്ള്,അമര,സൂര്യകാന്തി തുടങ്ങി നിരവധി പച്ചക്കറി ഇനങ്ങളും കിഴങ്ങുവര്‍ഗങ്ങളും ശശിധരന്‍റെ കഠിനാധ്വാനത്തില്‍ വിളയിച്ചെടുത്തിട്ടുണ്ട്. പെരിന്തല്‍മണ്ണ കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്‍ ശ്രീലേഖ, പുലാമന്തോള്‍ കൃഷി ഓഫീസര്‍ എം മണികണ്‌ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശശിധരന്‍ ചെറുപയര്‍ കൃഷി ചെയ്തത്. കാര്‍ഷിക മേഖലയില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ അദ്ദേഹം വികസിപ്പിച്ചെടുത്ത ഗോപിക നെല്‍വിത്തിന് സംസ്ഥാന സര്‍ക്കാരിന്‍റെ അംഗീകാരം ലഭിച്ചിട്ടുണ്ട്.