കേരളം

kerala

ETV Bharat / state

വാഴക്കാടിന് അനുവദിച്ച ഗവ. ഐടിഐക്കുള്ള സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദർശിച്ചു - Govt. ITI vazhakkad

അടുത്ത അധ്യായന വർഷം താൽക്കാലിക കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കും

വാഴക്കാട്  ഗവ. ഐടിഐ  കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹീം  Govt. ITI vazhakkad  Kondotti MLA TV Ibrahim
വാഴക്കാടിന് അനുവദിച്ച ഗവ. ഐടിഐക്കുള്ള സ്ഥലം ഉദ്യോഗസ്ഥര്‍ സംഘം സന്ദർശിച്ചു

By

Published : Feb 29, 2020, 4:59 AM IST

മലപ്പുറം: വാഴക്കാടിന് പുതുതായി അനുവദിച്ച ഗവ. ഐടിഐക്കുള്ള സ്ഥലം കൊണ്ടോട്ടി എംഎൽഎ ടി.വി ഇബ്രാഹിമിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. അടുത്ത അധ്യായന വർഷം താൽക്കാലിക കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു.

വാഴക്കാടിന് അനുവദിച്ച ഗവ. ഐടിഐക്കുള്ള സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദർശിച്ചു

അടുത്തയാഴ്ച തൊഴിൽ വകുപ് മന്ത്രി ടി.പി രാമകൃഷണന്‍റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ സമർപിക്കാനുള പ്രപ്പോസൽ പ്ലാനടക്കം തയാറാക്കാനാണ് സന്ദർശനം. ഈ വർഷത്തെ ബജറ്റിൽ ഏഴ് കോടി തൊണ്ണൂറ്റി രണ്ട് ലക്ഷം രൂപ അഞ്ച് ഐടിഐകൾക്കായി വകയിരുത്തിയിട്ടുണ്ട്.

വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജമീല, വൈസ് പ്രസിഡന്‍റ് ജൈസൽ എളമരം, വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്‌സൺ സുഹ്‌റാബി, അരിക്കോട് ഗവ. ഐടിഐ വൈ.പ്രിൻസിപ്പൽ ടി.വി ബെന്നി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ABOUT THE AUTHOR

...view details