മലപ്പുറം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് മലപ്പുറത്ത് എത്തും (Governor Arif Mohammad Khan visits Malappuram today). അന്തരിച്ച മുന്‍ എംഎല്‍എയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന പിടി മോഹനകൃഷ്‌ണന്‍ അനുസ്‌മരണ പരിപാടിയില്‍ (P T Mohana Krishnan Commemoration program) പങ്കെടുക്കുന്നതിനാണ് അദ്ദേഹം ജില്ലയിൽ എത്തുന്നത്. പരിപാടിയില്‍ വി എം സുധീരനും (V M Sudheeran) രമേശ് ചെന്നിത്തലയും (Ramesh Chennithala) പങ്കെടുക്കുന്നുണ്ട്. രാവിലെ 11ന് ആരംഭിക്കുന്ന പരിപാടി ഗവർണർ ഉദ്‌ഘാടനം ചെയ്യും.
കോൺഗ്രസ് പരിപാടിക്കായി ഗവര്‍ണര്‍ ഇന്ന് മലപ്പുറത്ത്: പ്രതിഷേധിക്കാൻ എസ്‌എഫ്ഐ, വൻ പൊലീസ് സന്നാഹം - Arif Mohammad Khan
Governor's Visit in Malappuram: മുന്‍ എംഎല്‍എയും, കോണ്‍ഗ്രസ് നേതാവുമായിരുന്ന പിടി മോഹനകൃഷ്‌ണന്‍ അനുസ്‌മരണ പരിപാടിയില്‍ ഗവർണർ പങ്കെടുക്കും. ചടങ്ങിൽ വി എം സുധീരനും രമേശ് ചെന്നിത്തലയും. എസ്‌എഫ്‌ഐയുടെ പ്രതിഷേധ സാധ്യത മുന്നിൽക്കണ്ട് സ്ഥലത്ത് വൻ പൊലീസ് സന്നാഹം.
Published : Jan 10, 2024, 11:00 AM IST
എസ്‌എഫ്‌ഐയുടെ പ്രതിഷേധത്തിന് സാധ്യത: യുഡിഎഫ് ജില്ല ചെയര്‍മാന്‍ പിടി അജയ് മോഹനാണ് ചടങ്ങിന്‍റെ പ്രധാന സംഘാടകൻ. എസ്‌എഫ്‌ഐയുടെ പ്രതിഷേധ സമരങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലയിലെത്തിയതിന് രണ്ടാഴ്‌ചയ്ക്ക് ശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും മലപ്പുറത്ത് എത്തുന്നത്. ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന് എസ്‌എഫ്‌ഐ നീക്കമുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്. കോൺഗ്രസ് പരിപാടിയിൽ ഗവർണറെ പങ്കെടുപ്പിക്കുന്നതിൽ ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റി എതിർപ്പ് അറിയിച്ചിരുന്നു.