കേരളം

kerala

ETV Bharat / state

സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കെ.ടി. ജലീൽ - പിവി അൻവർ വാർത്ത

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും രണ്ടാം വട്ടവും ജനവിധി തേടാൻ തയ്യാറെടുക്കുകയാണ് പി.വി. അൻവർ

kt jaleel news  pv anvar news  pv anvar election convention  കെ.ടി. ജലീൽ വാർത്ത  പിവി അൻവർ വാർത്ത  പിവി അൻവർ തെരഞ്ഞെടുപ്പ് കൺവെൻഷൻ
സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കെ.ടി. ജലീൽ

By

Published : Mar 12, 2021, 9:27 PM IST

മലപ്പുറം: കേരളത്തിൽ എൽഡിഎഫ് സർക്കാർ നടത്തിയ ജനക്ഷേമ പ്രവർത്തനം വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് മന്ത്രി കെ.ടി. ജലീൽ. എടക്കരയിൽ സംഘടിപ്പിച്ച പി.വി. അൻവറിന്‍റെ തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്‍റെ ജനക്ഷേമ പ്രവർത്തനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കെ.ടി. ജലീൽ

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും രണ്ടാം വട്ടവും ജനവിധി തേടാൻ തയ്യാറെടുക്കുകയാണ് പി.വി. അൻവർ. പ്രളയവും ഓഖിയും കടന്ന് പോയിട്ടും ജനങ്ങളെ നിരാശരാക്കാതെ കൈ പിടിച്ചുയർത്തിയ സർക്കാരാണ് ഇടത് സർക്കാരെന്നും ഒരുപാട് കാലത്തെ രാഷ്ട്രീയ കുത്തകകൾക്ക് അന്ത്യം കുറിച്ച വ്യക്തിയാണ് പി.വി. അൻവർ എന്നും അദ്ദേഹം കൂട്ടി ചേർത്തു.

സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ എം. ഉമ്മർ അധ്യക്ഷനായി. പ്രൊഫസർ എബ്രഹാം മാത്യു, ടി. രവീന്ദ്രൻ, നൗഷാദ് കല്ലങ്കര, സി.പി. തങ്കച്ചൻ, ആലീസ് മാത്യു, ജില്ല പഞ്ചായത്ത് അംഗം ഷെറോണ റോയ് തുടങ്ങിയവർ സംസാരിച്ചു.

ABOUT THE AUTHOR

...view details