കേരളം

kerala

ETV Bharat / state

മമ്പാട് തോണിക്കടവ് പാലം പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി - malappuram

പാലത്തിന്‍റെ പുനര്‍നിര്‍മ്മാണം റീബില്‍ഡ്‌ കേരള പദ്ധതി മുഖേന നടപ്പിലാക്കാനാണ്‌ തീരുമാനം

government's approval to rebuild Mampadu bridge  rebuild kerala initiative  malappuram  മമ്പാട് തോണിക്കടവ് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി
മമ്പാട് തോണിക്കടവ് പാലം പുനര്‍നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി

By

Published : Dec 18, 2019, 5:53 PM IST

Updated : Dec 18, 2019, 7:01 PM IST

മലപ്പുറം:കഴിഞ്ഞ പ്രളയത്തിൽ പൂർണമായും തകർന്ന മമ്പാട് തോണിക്കടവ് പാലം പുനര്‍നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ അനുമതി ലഭിച്ചു. മമ്പാട്‌ തോണിക്കടവ്‌ പാലത്തിന്‍റെ പുനര്‍നിര്‍മാണത്തിനായി പ്രദേശത്തെ വിദ്യാര്‍ഥികളും പ്രദേശവാസികളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

മമ്പാട് തോണിക്കടവ് പാലം പുനര്‍നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ അനുമതി

ഈ ആവശ്യം ഉന്നയിച്ച് മമ്പാട്‌ എംഇഎസ്‌ ഹയര്‍ സെക്കണ്ടറി സ്‌കൂൾ വിദ്യാര്‍ഥി ഇസയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ്‌ നിവേദനം നല്‍കിയത്‌. തുടര്‍ന്ന് നിവേദനം പരിഗണിച്ച് റീബില്‍ഡ്‌ കേരള ഇനിഷ്യേറ്റീവ്‌ പദ്ധതി മുഖേന നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകൾ പദ്ധതി നിര്‍ദേശങ്ങൾ സമര്‍പ്പിച്ചിരുന്നു. സമര്‍പ്പിച്ച പദ്ധതി നിര്‍ദേശങ്ങൾ വിശദമായി പരിഗണിച്ച് അവ റീബില്‍ഡ്‌ കേരള ഇനിഷ്യേറ്റീവില്‍ ഉൾപ്പെടുത്തി നടപ്പിലാക്കുന്നതിന് മന്ത്രിസഭ ശുപാര്‍ശ ചെയ്‌തിരുന്നു.

Last Updated : Dec 18, 2019, 7:01 PM IST

For All Latest Updates

ABOUT THE AUTHOR

...view details