മലപ്പുറം: കള്ളുഷാപ്പുകളുടെ നവീകരണത്തിനും പ്രവര്‍ത്തനത്തിനും പുതിയ നിബന്ധനകളൊരുക്കി സര്‍ക്കാര്‍. കരട് സര്‍ക്കുലറിന്‍റെ പതിപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പട്ടാമ്പി സ്വദേശി വിലാസിനി നല്‍കിയ ഹര്‍ജിയില്‍ അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ടും കോടതി ഉത്തരവും പരിഗണിച്ചാണ് കരട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നവംബര്‍ 25 ന് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖാണ് ഹര്‍ജി പരിഗണിക്കുന്നത്. കള്ളുഷാപ്പുകളില്‍ ഇരിപ്പിടങ്ങളും ശുചിമുറിയും വേണമെന്നും പുറമേനിന്ന് ഉള്‍വശം കാണാത്തവിധം മറയ്ക്കണമെന്നും നിഷ്കര്‍ഷിക്കുന്നതാണ് കരട് മാര്‍ഗരേഖ.
സര്‍ക്കുലറിലെ നിർദേശങ്ങള്‍
കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം അടച്ചുറപ്പുള്ള കെട്ടിടത്തില്‍ വേണം
കെട്ടിടത്തിന്‍റെ ഉള്‍ഭാഗം പുറത്തുകാണാത്തവിധം മറയ്ക്കണം
കള്ളുസൂക്ഷിക്കാന്‍ ഷാപ്പില്‍ പ്രത്യേകസ്ഥലം ഒരുക്കണം