മലപ്പുറം :പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുക എന്നതാണ് സർക്കാർ നയം എന്ന് മന്ത്രി ജി സുധാകരൻ. മലപ്പുറം സബ് രജിസ്റ്റർ ഓഫീസ് കെട്ടിടത്തിന്‍റെ നിർമാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 51 സബ് രജിസ്റ്റർ ഓഫീസുകൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നുണ്ട്.
പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുകയാണ് സർക്കാർ നയം; ജി സുധാകരൻ - Government policy
പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ ജീവനക്കാർ ബാധ്യസ്ഥരാണ്
ഇതിൽ ആറെണ്ണം മലപ്പുറത്താണ്. പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ ജീവനക്കാർ ബാധ്യസ്ഥരാണ്. മാന്യമായി പെരുമാറിയില്ലെങ്കിൽ അവർക്കെതിരെ കർശന നടപടി ഉണ്ടാകും. മുക്കം ഓഫീസിലെ ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത് ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ പി ഉബൈദുല്ല എം എൽ എ അധ്യക്ഷത വഹിച്ചു . പാണക്കാട് ,ഒതുക്കുങ്ങൽ മലപ്പുറം, പൊന്മള, കോഡൂർ വില്ലേജുകളിലെ ജനങ്ങളെ ആശ്രയിക്കുന്നതാണ് മലപ്പുറം സബ് രജിസ്റ്റർ ഓഫീസ്. 1883 ജനുവരി ഒന്നിന് തുടങ്ങിയ കെട്ടിടം കാലപ്പഴക്കത്തെതുടർന്നാണ് പുതുക്കി പണിയാൻ തീരുമാനിച്ചത്. 1.05കോടി ചെലവിലാണ് നിർമ്മാണം പൂർത്തിയാക്കുക.