കരിപ്പൂരിൽ 38 ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടികൂടി - കരിപ്പൂരിൽ സ്വർണം പിടികൂടി
കോഴിക്കോട് ഓമശ്ശേരി സ്വദേശി ഇബ്രാഹിം ശരീഫ് പിടിയിൽ
സ്വർണം
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരിൽ നിന്നും 873 ഗ്രാം സ്വർണം പിടികൂടി. കോഴിക്കോട് ഓമശ്ശേരി സ്വദേശി ഇബ്രാഹിം ശരീഫ് ക്യാപ്സ്യൂൾ രൂപത്തിലാണ് സ്വർണം കൊണ്ടുവന്നത്. ഇതിന് പൊതുവിപണിയിൽ 38.86 ലക്ഷം രൂപ വിലവരും. ഡെപ്യൂട്ടി കമ്മിഷണർ ടി.എ കിരണിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.