മലപ്പുറം : കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്തികൊണ്ടു വന്ന രണ്ടര കിലോഗ്രാം സ്വർണ്ണം കവർന്ന സംഘത്തിലെ ആറു പേർ പിടിയില്‍. വിമാനത്താവളത്തില്‍ നിന്ന് കാറില്‍ സ്വർണവുമായി മടങ്ങുമ്പോൾ ക്വട്ടേഷൻ സംഘം മറ്റൊരു കാറിലെത്തിയാണ് കവർച്ച നടത്തിയത്. കല്ലായി ചക്കുംകടവ് സ്വദേശി മുസ്തഫ, നല്ലളം കൊളത്തറ സ്വദേശി റംസി ഹാദ് , കോഴിക്കോട് കല്ലായി സ്വദേശി ഷൗക്കത്തലി, തിരുവമ്പാടി സ്വദേശി മുഹമ്മദ് ബഷീർ, കല്ലായി സ്വദേശി ഫാസ്വിർ, ചക്കുംകടവ് സ്വദേശി കല്ലായി ചക്കുംകടവ് സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്. 2019 മാർച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
വിദേശത്ത് നിന്ന് കൊണ്ടുവന്ന സ്വർണം കവർന്ന ക്വട്ടേഷൻ സംഘം പിടിയില്‍ - സ്വർണം മോഷ്ടിച്ച സംഘം
കവർച്ച ചെയ്ത സ്വർണ്ണം കണ്ടെടുക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ മാസം കൊണ്ടോട്ടി സി.ഐ യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. ഇന്നലെ കോഴിക്കോട്, കല്ലായി, നല്ലളം, തിരുവമ്പാടി, മുക്കം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ആറംഗ സംഘത്തെ പിടികൂടിയത്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ മാസം സമാന സംഭവത്തിൽ വയനാട് സ്വദേശികളായ എട്ടംഗ ക്വട്ടേഷൻ സംഘത്തെ പിടികൂടിയിരുന്നു. കവർച്ച ചെയ്ത സ്വർണ്ണം കണ്ടെടുക്കുന്നതിനും കൂടുതൽ അന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.