കേരളം

kerala

ETV Bharat / state

നിർത്തിയിട്ട ബൈക്കിൽ നിന്ന് 20 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌ - ബൈക്കിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു

സ്വർണാഭരണങ്ങൾ ക്ലീൻ ചെയ്‌ത്‌ കൊണ്ടുപോകുന്ന വഴിയാണ്‌ മോഷണം.

Gold Worth 20 Lakh Stolen From Bike From Malappuram Pandikkad  CCTV Visuals  ബൈക്കിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു  മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍
നിർത്തിയിട്ട ബൈക്കിൽ നിന്ന് 20 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

By

Published : Dec 16, 2021, 10:27 PM IST

മലപ്പുറം: നിർത്തിയിട്ട ബൈക്കിൽ നിന്ന് 20 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. പാണ്ടിക്കാട് ടൗണിലെ ഗോൾഡ് ക്ലീനിങ്‌ സ്ഥാപനത്തിലെ തൊഴിലാളിയായ കിഷോറാണ് പൊലീസിൽ പരാതി നൽകിയത്. ക്ലീൻ ചെയ്‌ത സ്വർണ്ണാഭരണങ്ങളുമായി ഒറവംപുറത്തെ വീട്ടിലേക്ക് പോകും വഴി കടയിൽ കയറി സാധനങ്ങൾ വാങ്ങിയ തക്കത്തിലാണ് ബൈക്കിൽ വെച്ച കവറുൾപ്പടെ മോഷണം പോയത്.

നിർത്തിയിട്ട ബൈക്കിൽ നിന്ന് 20 ലക്ഷത്തിന്‍റെ സ്വർണാഭരണങ്ങൾ മോഷ്‌ടിച്ചു; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌

ഒറവംപുറത്തെ കടയിൽ നിന്ന് മോഷണത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പാണ്ടിക്കാട് ടൗണിലെ വിവിധ ജ്വല്ലറികളിലെ പഴയ സ്വർണാഭരണങ്ങൾ ക്ലീൻ ചെയ്യുന്ന സ്ഥാപനത്തിലെ തൊഴിലാളിയാണ് കിഷോർ. ഇത്തരത്തിൽ ക്ലീൻ ചെയ്‌ത 450 ഗ്രാം സ്വർണാഭരണങ്ങളുമായി പോകുമ്പോഴാണ്‌ ചൊവ്വാഴ്‌ച രാത്രി ഒൻപതിന് മോഷണം നടന്നത്‌.

മോഷ്‌ടാവ് കിഷോറിൻ്റെ ബൈക്കിലെ കവർ എടുത്ത് കൊണ്ടുപോകുന്നത് സിസി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇത് അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

ALSO READ:കയറി പിടിച്ചതിന്‌ പരാതി കൊടുത്തു; കോട്ടക്കലില്‍ കര്‍ണ്ണാടക സ്വദേശിനിയെ വീട് കയറി ആക്രമിച്ചു

ABOUT THE AUTHOR

...view details