സ്വർണകടത്ത്; പ്രതി പഴേടത്ത് അബൂബക്കറിന്‍റെ വീട്ടിൽ പരിശോധന - gold smuggling news
കേസിൽ നേരത്തെ പഴമള്ളൂർ സ്വദേശിയായ പഴേടത്ത് അബൂബക്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തിരുന്നു
പഴേടത്ത് അബൂബക്കറിന്‍റെ വീട്
മലപ്പുറം: സ്വര്‍ണകടത്ത് കേസിലെ പ്രതി പഴമള്ളൂർ സ്വദേശി പഴേടത്ത് അബൂബക്കറിന്‍റെ വീട്ടിൽ കസ്റ്റംസ് പരിശോധന. കേസിൽ നേരത്തെ അബൂബക്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തിരുന്നു. അബൂബക്കറിനെ കൂടാതെ മറ്റൊരു പ്രതി പിഎം അബ്‌ദുള്‍ ഹമീദും കസ്റ്റംസ് പിടിയിലായിട്ടുണ്ട്. കേസില്‍ എൻഐഎയുടെയും കസ്റ്റംസിന്‍റെയും നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.