കേരളം

kerala

ETV Bharat / state

തലയിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയില്‍ - തലയിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയില്‍

തലമുടി വടിച്ചുമാറ്റി സ്വർണം ഒട്ടിച്ച ശേഷം വിഗ് വച്ചാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വഴിയും സമാന രീതിയില്‍ സ്വർണം കടത്താൻ ശ്രമിച്ചിരുന്നു.

മലപ്പുറം

By

Published : Oct 6, 2019, 12:29 PM IST

മലപ്പുറം: മുടി വടിച്ച് മാറ്റിയ ശേഷം സ്വർണം തലയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം പട്ടിക്കാട് സ്വദേശി മുഹമ്മദ് റമീസാണ് 25 ലക്ഷത്തിന്‍റെ സ്വർണവുമായി കസ്റ്റംസിന്‍റെ പിടിയിലായത്. തലമുടി വടിച്ചുമാറ്റി സ്വർണം ഒട്ടിച്ച ശേഷം വിഗ് വച്ചാണ് റമീസ് വിമാനമിറങ്ങിയത്. എയർ ഇന്ത്യ എക്‌സ്പ്രസിന്‍റെ ഐ.എക്‌സ് 348 ദുബായ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സ്വർണക്കടത്ത് സംഘത്തിലെ കാരിയറാണ് റമീസ്. കഴിഞ്ഞ ദിവസം നെടുമ്പാശേരി വഴിയും സമാന രീതിയിൽ സ്വർണം കടത്താൻ ശ്രമിച്ചിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details