കേരളം

kerala

ETV Bharat / state

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണക്കടത്ത്; 1.516 കിലോ സ്വര്‍ണം പിടികൂടി - സ്വര്‍ണ കടത്ത് വാര്‍ത്ത

രാജ്യാന്തര മാർക്കറ്റിൽ 77 ലക്ഷം രൂപ വിലവരുന്ന 1.516 കിലോഗ്രാം സ്വര്‍ണമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്

gold smuggling news  gold seized news  സ്വര്‍ണ കടത്ത് വാര്‍ത്ത  സ്വര്‍ണം പിടികൂടി വാര്‍ത്ത
സ്വര്‍ണം പിടികൂടി

By

Published : Oct 5, 2020, 10:48 PM IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.516 കിലോഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നും ഐ എക്‌സ് 1346 വിമാനത്തിലെത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്. എമർജൻസി ലാമ്പിനകത്ത് വെച്ച് കടത്താൻ ശ്രമിച്ച 24 ക്യാരറ്റ് സ്വര്‍ണവുമായി കോഴിക്കോട് മാളിയേക്കൽ സക്കീറാണ് പിടിയിലായത്. രാജ്യാന്തര മാർക്കറ്റിൽ 77 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികൂടിയതെന്ന് വിമാനത്താവളത്തിലെ ഇന്‍റലിജന്‍സ് വിഭാഗം അറിയിച്ചു.

ABOUT THE AUTHOR

...view details