കേരളം

kerala

ETV Bharat / state

കരിപ്പൂരില്‍ കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങി; ഒരു കിലോ സ്വർണ മിശ്രിതവുമായി മൂന്ന് പേർ പൊലീസ് പിടിയിൽ - കരിപ്പൂർ വിമാനത്താവളം സ്വർണക്കടത്ത്

തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയിൽ നിന്ന് സ്വർണം കടത്തിയത്. ഇയാൾക്ക് പുറമേ കള്ളക്കടത്ത് സ്വർണം തട്ടിക്കൊണ്ട് പോകാൻ എത്തിയ രണ്ട് കൊടുവള്ളി സ്വദേശികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

gold smuggling at Karipur airport  One kg of gold was seized at Karipur airport  കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട  കരിപ്പൂർ ഒരു കിലോ സ്വർണ മിശ്രിതവുമായി മൂന്ന് പേർ പിടിയിൽ  കരിപ്പൂർ വിമാനത്താവളം സ്വർണക്കടത്ത്  കരിപ്പൂർ സ്വർണ മിശ്രിതം കടത്തിയ ഒരാൾ പിടിയിൽ
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; ഒരു കിലോ സ്വർണ മിശ്രിതവുമായി മൂന്ന് പേർ പിടിയിൽ

By

Published : Jan 22, 2022, 8:31 PM IST

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്റ്റംസിനെ വെട്ടിച്ച് കടത്തിയ ഒരു കിലോ സ്വർണ മിശ്രിതം പൊലീസ് പിടികൂടി. തിരൂർ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അബുദാബിയിൽ നിന്ന് സ്വർണം കടത്തിയത്. ഷക്കീബിനേയും കള്ളക്കടത്ത് സ്വർണം തട്ടിക്കൊണ്ട് പോകാൻ എത്തിയ രണ്ട് കൊടുവള്ളി സ്വദേശികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു.

അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്‌പ്രസിലാണ് ഷക്കീബ് സ്വർണം കടത്തിയത്. ഇയാൾ വിമാനമിറങ്ങി പുറത്ത് വന്നതിന് ശേഷം പാർക്കിങ് ഏരിയയിലേക്ക് വാഹനം കയറാൻ പോകുന്നതിനിടെ ആറോളം പേർ ഷക്കീബുമായി പിടിവലി കൂടുകയായിരുന്നു. ഇത് കണ്ട പുറത്തുണ്ടായിരുന്ന പൊലീസ് ഇടപെട്ടു. തുടർന്നാണ് ഇവരിൽ നിന്ന് സ്വർണം പിടികൂടിയത്. ഇതിനിടെ സ്വർണം തട്ടിക്കൊണ്ട് പോകാൻ എത്തിയ മറ്റ് നാല് പേർ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.

പിടിയിലായ മൂന്ന് പേരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. രാമനാട്ടുകര സ്വർണകവർച്ചയ്ക്ക് ശേഷം സ്വർണം കൊള്ളയടിക്കുന്നവരെ സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. നിരവധി പേർ തുടർന്ന് പിടിയിലാവുകയും ചെയ്തിരുന്നു.

ALSO READ:മുംബൈയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു: 2 പേർ അറസ്റ്റിൽ

ABOUT THE AUTHOR

...view details