കേരളം

kerala

ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 577.50 ഗ്രാം സ്വർണവും 136ഗ്രാം സ്വർണ മിശ്രിതവും പിടികൂടി

ശനിയാഴ്ച ഉച്ചക്ക് 2.30ന് ദുബൈയിൽ നിന്നും കോഴിക്കോട്ടെത്തിയ ഇൻഡിഗോ എയർലൈൻസിന്‍റെ 6E89 വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം കാളികാവ് സ്വദേശിയിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്.

കരിപ്പൂർ വിമാനത്താവളം  സ്വർണം പിടികൂടി  കരിപ്പൂർ വിമാനത്താവളത്തിൽ 865.80ഗ്രാം സ്വർണം പിടികൂടി  gold sezied  karipoor airport  gold sezied in karipoor airport
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 577.50 ഗ്രാം സ്വർണവും 136ഗ്രാം സ്വർണ മിശ്രിതവും പിടികൂടി

By

Published : Dec 13, 2020, 10:16 AM IST

Updated : Dec 13, 2020, 2:16 PM IST

മലപ്പുറം:രണ്ട് വിത്യസ്ത കേസുകളിലായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 577.50 ഗ്രാം സ്വർണവും 136ഗ്രാം സ്വർണ മിശ്രിതവും എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം പിടികൂടി. ഇതിന് വിപണിയിൽ 33 ലക്ഷം രൂപ വില വരും. ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് സ്പൈസ്ജെറ്റ് എസ്ജി 9711 വിമാനത്തിൽ ജിദ്ദയിൽ നിന്നും കോഴിക്കോടെത്തിയ മലപ്പുറം സ്വദേശി നവാസിന്‍റെ (23) പക്കൽ നിന്നുമാണ് 498.5ഗ്രാം സ്വർണം പിടികൂടിയത്. സിഡിയുടെ രൂപത്തിൽ ഡിവിആറിന്‍റെ ഹാർഡ് ഡിസ്കിനുള്ളിൽ ബേഗേജിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഞായറാഴ്ച വൈകുന്നേരം 6ഇ89 ഇൻഡിഗോ വിമാനത്തിൽ ദുബൈയിയിൽ നിന്നും എത്തിയ കർണാടക, ബട്കൽ സ്വദേശി അബ്ദുള്ളയിൽ നിന്നാണ് ഷർട്ടിന്‍റെ കഫിനുള്ളിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 136 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 79 ഗ്രാം സ്വർണവും പിടികൂടി.

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 577.50 ഗ്രാം സ്വർണവും 136ഗ്രാം സ്വർണ മിശ്രിതവും പിടികൂടി

കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ കെ.എ സുരേന്ദ്രനാദിന്‍റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ സുധീർ , ഐസക് വർഗീസ്, പൗലോസ് വി ജെ, സബീഷ് സി.പി, ഇൻസ്പെക്ടർമാരായ പർമോദ്, സൗരഭ് കുമാർ, പ്രീയ കെ.കെ , സുമൻ ഗേദരാ, റഹീസ് എൻ, ചേതൽ ഗുപ്ത, സന്ദീപ് ബിസ്ല , ഹെഡ് ഹൽദാർമാരായ രവീന്ദ്രൻ എം എൽ , ചന്ദ്രൻ കെ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണം പിടികൂടിയത്.

Last Updated : Dec 13, 2020, 2:16 PM IST

ABOUT THE AUTHOR

...view details