മലപ്പുറം:കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 441.20 ഗ്രാം സ്വർണം പിടികൂടി. ശനിയാഴ്‌ച രാത്രിയാണ് ദുബൈയിൽ നിന്നെത്തിയ കാസർകോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നും 22 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട - വൻ സ്വർണവേട്ട
22 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്
കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട
ഇതിൽ 433 ഗ്രാം സ്വർണമിശ്രിതം ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിനുള്ളിലും, 29.99 ഗ്രാം തൂക്കമുള്ള ഒരു സ്വർണ നാണയവും, 30.11 ഗ്രാം തൂക്കമുള്ള ഒരു സ്വർണ മോതിരം പാഴ്‌സിനുള്ളിലും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ കെ.വി രാജന്‍റെ നിർദേശപ്രകാരം സൂപ്രണ്ട് പ്രവീൺ കുമാർ. കെ.കെ ഇൻസ്പെക്‌ടർമാരായ ഇ. മുഹമ്മദ് ഫൈസൽ, പ്രതീഷ്. എം, സന്തോഷ് ജോൺ എന്നിവരാണ് സ്വർണം പിടികൂടിയത്.