കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - international airport
മിക്സിയിലും എമർജൻസി ലാമ്പിലും കളിപ്പാട്ടത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ വേട്ട; 80 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മൂന്ന് പേരാണ് സംഭവത്തിൽ പിടിയിലായത്. ഇവരിൽ നിന്ന് 80 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. പാലക്കാട് സ്വദേശി അർഷാദ് (1 കിലോ), മലപ്പുറം സ്വദേശി ഉമ്മർ ഹംസ(299 ഗ്രാം), കർണാടക സ്വദേശി മൊയ്തീൻ നവീദ് (289 ഗ്രാം) എന്നിവരാണ് അറസ്റ്റിലായത്. മിക്സിയിലും എമർജൻസി ലാമ്പിലും കളിപ്പാട്ടത്തിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.