മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 268 ഗ്രാം സ്വർണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശികളായ മുഹമ്മദ് ബഷീർ (34), മുഹമ്മദ് കാസിം (27) എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ബഷീർ കാരയ്ക്കയിലും ചോക്ലേറ്റിലുമായാണ് 90 ഗ്രാം സ്വർണം ഒളിപ്പിച്ച് കടത്തിയത് . ദുബൈയിൽ നിന്ന് ഇൻഡിഗോ എയർ വിമാനത്തിലാണ് ഇയാൾ കോഴിക്കോട് എത്തിയത്. പിടിച്ചെടുത്ത സ്വർണത്തിന് നാല് ലക്ഷം രൂപ വിലവരും.
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി - Gold seized from Karipur airport
268 ഗ്രാം സ്വർണമാണ് പിടികൂടിയത്. മുഹമ്മദ് ബഷീർ (34), മുഹമ്മദ് കാസിം (27) എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.
![കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി സ്വർണം പിടികൂടി കരിപ്പൂർ വിമാനത്താവളം Gold seized Gold seized from Karipur airport Karipur airport](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10100357-thumbnail-3x2-cvdfjkgj.jpg)
കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി
ഷൂസിലും വസ്ത്രത്തിലുമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന 178 ഗ്രാം സ്വർണമാണ് മുഹമ്മദ് കാസിംമിന്‍റെ പക്കൽ നിന്നും പിടിച്ചെടുത്തത്. 9.2 ലക്ഷം രൂപ വിലവരുന്ന സ്വർണമാണിത്.