കേരളം

kerala

ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി - gold seized from karippur news

വിപണിയിൽ 13 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്

കരിപ്പൂർ വിമാനത്താവളം വാർത്ത  അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം വാർത്ത  കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം സ്വർണം വാർത്ത  അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം വാർത്ത  karippur international airport news  gold seized from karippur news  kozhikode gold news
കരിപ്പൂർ വിമാനത്താവളത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി

By

Published : Dec 15, 2020, 3:39 PM IST

മലപ്പുറം:കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 253.2 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്‍റലിജിൻസ് വിഭാഗം പിടികൂടി. വിപണിയിൽ 13 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്.

തിങ്കളാഴ്‌ച രാത്രി 10.30ന് ദുബായിൽ നിന്നുo കോഴിക്കോട്ടെത്തിയ കാസർകോട് സ്വദേശി മുസ്താഖ് അലിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. ചെറിയ കഷ്ണങ്ങളാക്കി വസ്ത്രങ്ങളിലും മറ്റ് സാധനങ്ങൾക്കൊപ്പം പാക്കറ്റായി ഒട്ടിച്ചുമാണ് ഇയാൾ സ്വർണം ഒളിപ്പിച്ച് കടത്തിയത്. കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണർ കെ.എ സുരേന്ദ്രനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വർണം പിടികൂടിയത്.

ABOUT THE AUTHOR

...view details