കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട - കരിപ്പൂർ
മൂന്ന് യാത്രക്കാരിൽ നിന്നുമായി 633 ഗ്രാം സ്വർണമാണ് പരിശോധനക്ക് ഇടയിൽ പിടികൂടിയത്
മലപ്പുറം: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നുമായി 633 ഗ്രാം സ്വർണമാണ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്. ദുബായിൽ നിന്ന് എസ് ജി 156 വിമാനത്തിൽ കരിപ്പൂരിൽ എത്തിയ യാത്രക്കാരിൽ നിന്നുമാണ് സ്വർണം പിടികൂടിയത്. മൂന്ന് പേരും വ്യത്യസ്ത രീതിയിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഇന്‍റലിജൻസ് വിഭാഗത്തിന്‍റെ പിടിയിലായത്. യാത്രക്കാരനായ മുഹമ്മദ് സജ്ജാദ് അടിവസ്ത്രത്തിനകത്തുവെച്ചാണ് 210 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. സമാനരീതിയില്‍ തന്നെയാണ് മറ്റൊരു യാത്രക്കാരനായ അദ്‌നാന്‍ മുഹമ്മദും സ്വര്‍ണം കടത്തിയത്. ഇയാളിൽ നിന്നും 211 ഗ്രാം സ്വർണമാണ് ഇന്‍റലിജൻസ് വിഭാഗം പിടികൂടിയത്. അതേസമയം ഇതിനുപുറമേ ഇതേ വിമാനത്തിൽ എത്തിയ ഒരു യാത്രക്കാരനിൽ നിന്നും മലദ്വാരത്തിൽ വെച്ച് കടത്താൻ ശ്രമിച്ച 212 ഗ്രാം സ്വർണവും വിമാനത്താവളത്തിലെ ഇന്‍റലിജൻസ് പിടികൂടി. പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 32,25135 ലക്ഷം രൂപ വില മതിപ്പ് ഉണ്ടെന്ന് വിമാനത്താവളം ഇന്‍റലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.