മലപ്പുറം:കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ വേട്ട. എയര്‍ ഇന്‍റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മനാഫ്, ഷാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്.
കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; 1.13 കോടി രൂപയുടെ സ്വര്‍ണം പിടികൂടി - gold
ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനം ജി 9454ലാണ് സ്വര്‍ണം കടത്തിയത്
1807 ഗ്രാം ഭാരമുള്ള സ്വർണ മിശ്രിതം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മനാഫിൽ നിന്നും 1077 ഗ്രാം ഭാരമുള്ള നാല് ഗുളികകളുടെ ആകൃതിയിലുള്ള സ്വർണം മലാശയത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഷാഹുലിൽ നിന്നുമാണ് കണ്ടെടുത്തത്. പിടികൂടിയ സ്വര്‍ണത്തിന് 1.13 കോടി രൂപ മൂല്യം വരുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനം ജി 9454ൽ ആണ് ഇവര്‍ എത്തിയത്.
അസിസ്റ്റന്‍റ് കമ്മീഷണർ എ.കെ.സുരേന്ദ്രനാഥൻ, സൂപ്രണ്ടുമാരായ കെ.പി. മനോജ്, സബീഷ് സി.പി, പ്രെണയ് കുമാർ, പൗലോസ് വി.ജെ, പ്രേം പ്രകാശ് മീന, ഇൻസ്പെക്ടർമാരായ അഭിലാഷ് ടി.എസ്, പ്രിയ കെ.കെ. എന്നിവരാണ് സ്വര്‍ണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.