മലപ്പുറം: തിരൂരിൽ നിന്നും 15 ലക്ഷത്തോളം വിലമതിക്കുന്ന സ്വർണം മോഷ്ടിച്ചു കടന്ന മഹാരാഷ്ട്ര സ്വദേശികൾ പിടിയിൽ. സാംഗ്ലി ബൊർഗാവ് സ്വദേശിയായ സന്ദീപ് പാട്ടീലിനേയും കൂട്ടാളിയേയുമാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വഡാലയിൽ സ്വർണാഭരണ നിർമാണ ശാല തുടങ്ങുന്നതിനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റ്. വിനായക് ഗോൾഡ് വർക്സ് എന്ന കടയിൽ പണിക്കാരനായിരുന്ന സന്ദീപ് പാട്ടീൽ ആഭരണങ്ങൾ നിർമിക്കാനേൽപ്പിച്ച സ്വർണ്ണക്കട്ടികളും 4 ലക്ഷം രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. മോഷണം നടന്ന സ്ഥാപനത്തിലെയും സമീപത്തെയും സിസിടിവി പരിശോധിച്ചതിൽ നിന്ന് ഇയാൾ കടയിൽ നിന്ന് സ്വർണം മോഷ്ടിച്ച് രക്ഷപ്പെടുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
തിരൂരിലെ സ്വർണക്കടയിൽ മോഷണം നടത്തിയവർ മഹാരാഷ്ട്രയിൽ പിടിയിൽ - തിരൂരിലെ സ്വർണക്കടയിൽ മോഷണം
വിനായക് ഗോൾഡ് വർക്സ് എന്ന കടയിൽ ജോലിക്കാരനായിരുന്ന സന്ദീപ് പാട്ടീൽ ആഭരണങ്ങൾ നിർമിക്കാനേൽപ്പിച്ച സ്വർണ്ണക്കട്ടികളും 4 ലക്ഷം രൂപയും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു. വഡാലയിൽ സ്വർണാഭരണ നിർമാണ ശാല തുടങ്ങുന്നതിനുള്ള ശ്രമത്തിനിടെയാണ് തിരൂർ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

തിരൂരിലെ സ്വർണക്കടയിൽ മോഷണം നടത്തിയവർ മഹാരാഷ്ട്രയിൽ നിന്ന് പിടിയിൽ
തിരൂരിലെ സ്വർണക്കടയിൽ മോഷണം നടത്തിയവർ മഹാരാഷ്ട്രയിൽ പിടിയിൽ
തിരൂരിൽ നിന്ന് രക്ഷപ്പെട്ട പ്രതി മഹാരാഷ്ട്രയിൽ പലസ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇസ്ളാംപൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ ട്രാൻസിറ്റ് വാറണ്ട് പ്രകാരം തിരൂർ കോടതിയിൽ ഹാജരാക്കി. തിരൂർ ഡിവൈഎസ്‌പി സുരേഷ് ബാബുവിന്‍റെ നിർദേശപ്രകാരം തിരൂർ ഇൻസ്പെക്ടർ ടി.പി ഫർഷാദിന്‍റെ മേൽനോട്ടത്തിലാണ് ഇസ്ളാംപൂരിലെ ഒളിത്താവളത്തിൽ നിന്ന് ഇവരെ പിടികൂടിയത്.
Last Updated : Nov 14, 2019, 9:55 PM IST