മലപ്പുറം: തവനൂർ മറവഞ്ചേരി കേരള ഗ്രാമീൺ ബാങ്ക് ശാഖയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. പതിനാറര ലക്ഷം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. മറവഞ്ചേരി സ്വദേശികളായ ഹരിദാസ്, അശോകൻ, ചന്ദ്രൻ, ശ്രീജിത്ത് എന്നിവരെയാണ് കുറ്റിപ്പുറം സിഐ പി.വി രമേശും സംഘവും അറസ്റ്റ് ചെയ്തത്.
മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; നാല് പേർ അറസ്റ്റില്‍ - കുറ്റിപ്പുറത്ത് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്
വര്‍ഷാവസാനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ബാങ്ക് അധികൃതര്‍ സ്വര്‍ണാഭരണങ്ങള്‍ വീണ്ടും പരിശോധിച്ചത്
![മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്; നാല് പേർ അറസ്റ്റില്‍ gold loan fraud in kuttippuram കുറ്റിപ്പുറത്ത് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് കേരള ഗ്രാമീൺ ബാങ്ക് ശാഖ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5404615-thumbnail-3x2-kutipuram.jpg)
പണയം
കുറ്റിപ്പുറത്ത് മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്
മാസങ്ങൾക്ക് മുമ്പ് നാല് ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ബാങ്കിലെ താൽക്കാലിക ജീവനക്കാരൻ കൂടിയായ ഹരിദാസ് ഇതിന് സഹായം നല്‍കി. ബാങ്ക് അധികൃതർ വർഷാവസാനം നടത്തുന്ന സ്വർണ ഉരുപ്പടി പരിശോധനയിൽ സംശയം തോന്നിയതിനെ തുടര്‍ന്ന് ആഭരണങ്ങള്‍ വിശദമായ പരിശോധക്ക് വിധേയമാക്കി. വിശദമായ പരിശോധനയിൽ വ്യാജ ആഭരണങ്ങളാണെന്ന് തെളിഞ്ഞു. തുടർന്ന് ബാങ്ക് മാനേജർ കുറ്റിപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്‌തു.