മലപ്പുറം:കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും വീണ്ടും സ്വര്‍ണം പിടികൂടി. 2.36 കിലോ സ്വര്‍ണവുമായി കണ്ണൂര്‍ സ്വദേശി നയീം വരയിലിനെയാണ് കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ ഇന്ന് (01 മെയ് 2022) കസ്റ്റഡിയിലെടുത്തത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടുന്നത്.
കരിപ്പൂരില്‍ സ്വര്‍ണവേട്ട തുടരുന്നു; ഇന്ന് പിടികൂടിയത് 2.36 കിലോ സ്വര്‍ണം - gold captured in karippur international airport
മിശ്രരൂപത്തിലാക്കി ഷര്‍ട്ടിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് ഇന്ന് കസ്‌റ്റംസ് പിടികൂടിയത്
കരിപ്പൂരില്‍ സ്വര്‍ണവേട്ടതുടര്‍ക്കഥയാകുന്നു; കണ്ണൂര്‍ സ്വദേശിയില്‍ നിന്ന് ഇന്ന് പിടികൂടിയത് 2.36 കിലോ സ്വര്‍ണം
ഷാര്‍ജയില്‍ നിന്നുമാണ് ഇയാള്‍ എത്തിയത്. മിശ്രരൂപത്തിലാക്കിയ സ്വര്‍ണം വസ്‌ത്രത്തില്‍ ഒളിപ്പിച്ച് കടത്താനാണ് പ്രതി ശ്രമിച്ചത്. വിപണിയില്‍ ഇതിന് കോടികൾ വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.