കേരളം

kerala

ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ വൻതോതിൽ സ്വർണവും കുങ്കുമപ്പൂവും പിടികൂടി

രണ്ട് ദിവസങ്ങളിലായി ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്‌തു

gold and saffron were seized from Karipur  karipur airport  കരിപ്പൂർ വിമാനത്താവളം  സ്വർണവും കുങ്കുമപ്പൂവും പിടികൂടി  ദുബായ്  dubai
കരിപ്പൂർ വിമാനത്താവളത്തിൽ വൻതോതിൽ സ്വർണവും കുങ്കുമപ്പൂവും പിടികൂടി

By

Published : Dec 5, 2020, 2:45 PM IST

മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും രണ്ട് ദിവസങ്ങളിലായി വൻതോതിൽ സ്വർണവും കുങ്കുമപ്പൂവും പിടിച്ചെടുത്തു. ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന സ്വർണവും, 6.5 ലക്ഷം വിലവരുന്ന 8.5 കിലോ കുങ്കുമപൂവുമാണ് പിടിച്ചെടുത്തത്. ആകെ ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്‌തു. ദുബായിൽ നിന്നെത്തിയ നാല് യാത്രക്കാരിൽ നിന്നും 810 ഗ്രാം സ്വർണം പിടിച്ചെടുത്തു.

കരിപ്പൂർ വിമാനത്താവളത്തിൽ വൻതോതിൽ സ്വർണവും കുങ്കുമപ്പൂവും പിടികൂടി

കാസർകോട് സ്വദേശി ജഷീറിന്‍റെ കയ്യിൽ നിന്നും 471 ഗ്രാം സ്വർണവും മൂന്ന് കിലോ കഞ്ചാവും പിടികൂടി. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നും 885 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇതിൽ 585 ഗ്രാം സ്വർണം കാസർകോട് സ്വദേശി സദ്ദാൻ മുഹമ്മദിന്‍റെ കയ്യിൽ നിന്നാണ് പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയായ യുവതിയിൽ നിന്നും 500 ഗ്രാം സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും 5.5 കിലോ കുങ്കുമപൂവും 89 ഗ്രാം സ്വർണവും പിടിച്ചെടുത്തു.

ABOUT THE AUTHOR

...view details