കേരളം

kerala

ETV Bharat / state

Gold seized at Karipur airport: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി - എയ

Gold and foreign currency seized at Karipur airport: അബുദാബിയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്ന് 750 ഗ്രാം സ്വര്‍ണവും ഷാര്‍ജയിലേക്ക് പോയ കോഴിക്കോട് സ്വദേശിയിൽ നിന്ന് ഒമ്പത് ലക്ഷത്തിന്‍റെ വിദേശ കറന്‍സിയുമാണ് പിടികൂടിയത്.

gold seized at karipur airport  foreign currency seized  karipur airport authority  Directorate of Revenue Intelligence  Air India express  കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി  യാത്രക്കാരനിൽ നിന്നും വിദേശ കറൻസി പിടികൂടി  കരിപ്പൂർ വിമാനത്താവളം  എയ  എയർ ഇന്ത്യ എക്‌സ്പ്രസ്
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവും വിദേശ കറൻസിയും പിടികൂടി; രണ്ട് യാത്രക്കാർ അറസ്റ്റിൽ

By

Published : Nov 26, 2021, 3:48 PM IST

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവും വിദേശ കറന്‍സിയും പിടികൂടി. 750 ഗ്രാം സ്വര്‍ണവും ഒമ്പത് ലക്ഷത്തിന്‍റെ വിദേശ കറന്‍സിയുമാണ് രണ്ട് യാത്രക്കാരിൽ നിന്നായി പിടിച്ചെടുത്തത്. സംഭവത്തില്‍ മലപ്പുറം, കോഴിക്കോട് സ്വദേശികള്‍ പിടിയിലായി.

കാലിക്കറ്റ് ഡിആര്‍ഐയില്‍ നിന്നുള്ള രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റിന്‍റെ പരിശോധന. അബുദാബിയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ മലപ്പുറം സ്വദേശി യൂനുസ് സലീമില്‍(31) നിന്ന് 36,48,750 രൂപയുടെ 750 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മലാശയത്തില്‍ സംയുക്ത രൂപത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. യാത്രക്കാരനെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തില്‍ വിട്ടു.

എഎഐ സെക്യൂരിറ്റിയില്‍ നിന്നുള്ള രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഷാര്‍ജയിലേക്ക് പോയ കോഴിക്കോട് സ്വദേശി ഷാഹിന്‍ അബൂബെക്കര്‍.സി (30) എന്ന യാത്രക്കാരനില്‍ നിന്ന് ഒമ്പത് ലക്ഷം രൂപ വിലമതിക്കുന്ന 50,000 സൗദി റിയാൽ പിടികൂടി. അസി.കമ്മീഷണര്‍ ജെ.ആനന്ദ് കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി.

Also Read: Mofiya Parveen Suicide| സര്‍ക്കാര്‍ സിഐ സുധീറിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു; ആരോപണവുമായി കെ സുധാകരന്‍

ABOUT THE AUTHOR

...view details