മലപ്പുറം: കരിപ്പൂര്‍ അന്താരാഷ്‌ട്ര വിമാന താവളത്തില്‍ നിന്ന് സ്വര്‍ണവും വിദേശ കറന്‍സികളും പിടികൂടി. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 2358 ഗ്രാം സ്വര്‍ണ മിശ്രിതവും 1499 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റുകളും 17430 യുഎഇ ദിര്‍ഹവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ വിമാന താവളത്തിലെത്തിയ മലപ്പുറം വള്ളുവങ്ങാട് സ്വദേശി ഹസീക്, കുവൈറ്റില്‍ നിന്നെത്തിയ അടിവാരം സ്വദേശി നൗഷാദ് അലി എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കരിപ്പൂരില്‍ 4 ദിവസത്തിനിടെ പിടിച്ചത് ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും വിദേശ കറന്‍സികളും - കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത
നാല് കേസുകളിലായി 2358 ഗ്രാം സ്വർണ മിശ്രിതവും 1499 ഗ്രാം സ്വർണ ബിസ്‌ക്കറ്റുകളും വിദേശ കറൻസിയുമാണ് കസ്‌റ്റംസ് പിടികൂടിയത്. മലപ്പുറം, കോഴിക്കോട്,കാസര്‍കോട് സ്വദേശികള്‍ പിടിയില്‍. 85,74280 രൂപ വില വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റ് കടത്താന്‍ ശ്രമം. വിമാന താവളത്തില്‍ പരിശോധന കര്‍ശനമാക്കാനൊരുങ്ങി കസ്റ്റംസ്.
കാപ്‌സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേയാണ് ഇരുവരും പിടിയിലായത്. സ്വര്‍ണ ബിസ്‌ക്കറ്റ് കടത്താന്‍ ശ്രമിച്ച പൂന്താനം സ്വദേശി ഷഫീകിനെയും കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയിരുന്നു. വിപണിയില്‍ 85,74280 രൂപ വില വരുന്ന 1499 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. എമര്‍ജന്‍സി ലാമ്പിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ ബിസ്ക്കറ്റാണ് കസ്റ്റംസ് കണ്ടെത്തിയത്.
അനധികൃതമായി വിമാനത്താവളത്തിലൂടെ വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയെയും കസ്റ്റംസ് പിടികൂടി. കാസര്‍കോട് സ്വദേശിയായ മുഹമ്മദ് അലിയാണ് രേഖകളില്ലാതെ വിദേശത്തേക്ക് കറന്‍സി കടത്താന്‍ ശ്രമിച്ചത്. 17430 യുഎഇ ദിര്‍ഹം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. വിമാനത്താവളത്തിലൂടെ സ്വര്‍ണ കടത്തും വിദേശ കറന്‍സികളുടെ കടത്തും വര്‍ധിച്ചിട്ടുണ്ടെന്നും വിമാന താവളത്തിലെത്തുന്ന യാത്രകാരില്‍ പരിശോധന ഊര്‍ജിതമാക്കുമെന്നും കസ്റ്റംസ് അറിയിച്ചു.