കേരളം

kerala

ETV Bharat / state

കരിപ്പൂർ വിമാനത്താവളത്തിൽ 81 ലക്ഷം രൂപയുടെ സ്വർണം പിടികൂടി - കരിപ്പൂരിൽ സ്വർണം പിടികൂടി

ദുബൈ‌, ഷാർജാ എന്നിവിടങ്ങളിൽ നിന്നെത്തിയ അഞ്ച് യാത്രക്കാരിൽ നിന്നാണ്‌ സ്വർണം പിടികൂടിയത്. സ്വർണത്തിന് പുറമെ ഒരു ലക്ഷം രൂപയുടെ സിഗരറ്റും പിടികൂടി

gold and cigarettes  karipur airport  കരിപ്പൂർ വിമാനത്താവളം  കരിപ്പൂരിൽ സ്വർണം പിടികൂടി  മലപ്പുറം
കരിപ്പൂർ വിമാനത്താവളത്തിൽ 81 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By

Published : Nov 5, 2020, 4:17 PM IST

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1,559 ഗ്രാം സ്വർണവും 11000 സ്റ്റിക്ക് വിദേശ സിഗരറ്റും പിടികൂടി. വിവിധ രാജ്യങ്ങളിൽ എത്തിയ അഞ്ച് യാത്രക്കാരിൽ നിന്നാണ്‌ സ്വർണം പിടികൂടിയത്. ഐ.എക്‌സ് 13 46 വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി അനൂബിൽ നിന്നും 739 ഗ്രാം സ്വർണം പിടികൂടി . ഇയാൾ സ്വർണം മലദ്വാരത്തില്‍ വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

ഇയാൾക്ക് പുറമെ ഇതേ വിമാനത്തിലെത്തിയ മറ്റൊരു യാത്രക്കാരനായ കാസർകോട് സ്വദേശി മജീദ് അബ്‌ദുൽ കാദറിൽ നിന്നും 170 ഗ്രാം സ്വർണം പിടികൂടി . ഇയാൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഇയാളിൽ നിന്നും ബാഗേജിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 5000 നിരോധിത സിഗരറ്റും പിടികൂടിയിട്ടുണ്ട് . ഇവർക്ക് പുറമേ ദുബൈയിൽ നിന്നും എത്തിയ എസ് ജി 141 വിമാനത്തിലെ യാത്രക്കാരനായ കാസർകോട് മുളിയാർ സ്വദേശി ഫൈസലിൽ നിന്നും വസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 215 ഗ്രാം സ്വർണവും പിടികൂടി.

ഇയാളിൽ നിന്ന് സ്വർണത്തിന് പുറമെ 6000 വിദേശ സിഗരറ്റും പിടികൂടിയിട്ടുണ്ട്.
ദുബായിൽ നിന്ന് എത്തിയ യാത്രക്കാർക്ക് പുറമെ ഷാർജയിൽ നിന്നെത്തിയ ജി9 454 വിമാനത്തിലെ യാത്രക്കാരനായ കാസർകോട് സ്വദേശി ആരിഫിൽ നിന്നും 232 ഗ്രാമും കാസർകോട് പെരിയ സ്വദേശിയായ അബ്ബാസ് അറഫാത്തിൽ നിന്നും വസ്ത്രത്തിന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 198 ഗ്രാം സ്വർണവും പിടികൂടി. പിടിയിലായ നാലു പേരും കാസർകോട് ജില്ലക്കാരാണ്. അതേസമയം പിടികൂടിയ സ്വർണത്തിന് അന്താരാഷ്ട്ര മാർക്കറ്റിൽ 81 ലക്ഷം രൂപ വിലമതിപ്പ് ഉണ്ടെന്ന് കരിപ്പൂർ എയർ ഇൻറലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. അതോടൊപ്പം തന്നെ സ്വർണത്തിന് പുറമെ പിടിച്ച വിദേശ സിഗരറ്റിന് അന്താരാഷ്ട്ര മാർക്കറ്റിൽ ഒരു ലക്ഷം രൂപ വില മതിപ്പും ഉണ്ട്. കരിപ്പൂർ വിമാനത്താവളത്തിലെ ഡെപ്യൂട്ടി കമ്മീഷണർ ടിഎ കിരണിന്‍റെ നേതൃത്വത്തിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇൻറലിജൻസ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണ്ണവും സിഗരറ്റും പിടികൂടിയത്.

ABOUT THE AUTHOR

...view details