മലപ്പുറം: പ്രളയത്തില്‍ വീട് നഷ്‌ടപ്പെട്ട ഫുട്‌ബോള്‍ താരങ്ങളായ സഹോദരങ്ങള്‍ക്ക് വീടൊരുക്കി സൗഹൃദഫുട്ബോൾ മത്സരം. ഗോകുലം കേരള എഫ് സി - എ ബി ബിസ്‌മി സാറ്റ് തിരൂര്‍ എന്നി ടീമുകൾ തമ്മിലാണ് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 12ന് നടന്ന സൗഹൃദ മത്സരത്തില്‍ നിന്നും ഒമ്പത് ലക്ഷം രൂപയും ആക്‌റ്റോണ്‍ എന്ന സംഘടന സംഭാവനയായി നൽകിയ 1,75000 രൂപയും ചേര്‍ത്താണ് മലപ്പുറം ജില്ലാ ഫുട്‌ബോള്‍ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ സ്‌നേഹ വീടൊരുക്കിയത്. വീടിന്‍റെ താക്കോല്‍ ദാനം മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുല്‍ കരീം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച്, ഡിവൈഎസ്‌പി മോഹനചന്ദ്രന്‍ കുടുബത്തിന് താക്കോല്‍ കൈമാറി.
സ്നേഹവീടൊരുക്കി സൗഹൃദമത്സരം: കരുതലായി കാല്‍പ്പന്ത് കളിയിലെ കൂട്ടായ്‌മ - Snehaveedu
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 12ന് നടന്ന സൗഹൃദ മത്സരത്തില്‍ നിന്നും ഒമ്പത് ലക്ഷം രൂപയും ആക്‌റ്റോണ്‍ എന്ന സംഘടന സംഭാവനയായി നൽകിയ 1,75000 രൂപയും ചേര്‍ത്താണ് മലപ്പുറം ജില്ലാ ഫുട്‌ബോള്‍ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ സ്‌നേഹ വീടൊരുക്കിയത്.
ഗോകുലം കേരള എഫ് സി - എ ബി ബിസ്‌മി സാറ്റ് തീരൂര്‍ സൗഹൃദ മത്സരം ഒരുക്കിയ സ്നേഹവീട് കൈമാറി
ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, എ ബി ബിസ്‌മി സാറ്റിന്‍റെ സ്‌പോണ്‍സര്‍ അജ്‌മൽ ബിസ്‌മി, സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ ആഷിഖ് കൈനിക്കര, ആക്‌റ്റോണ്‍ ചെയര്‍മാന്‍ മുജീബ് റഹ്മാന്‍, ബാവ സൂപ്പര്‍ സ്റ്റുഡിയോ എന്നിവര്‍ സൂംആപ്പ് വഴി ചടങ്ങില്‍ പങ്കാളികളായി.
Last Updated : Jun 24, 2020, 12:40 PM IST