മലപ്പുറം: ജെൻഡർ ഫുട്ബോള്‍ മത്സരത്തിന് ജില്ലയില്‍ ആവേശകരമായ പ്രതികരണം. മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് മത്സരങ്ങൾ അരങ്ങേറിയത്. ഒരു ടീമിൽ തന്നെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് കളിക്കുന്ന രീതിയാണ് ജെൻഡർ ഫുട്ബോൾ മത്സരം. സ്‌കൂളിലെ ആറ്, ഏഴ് ക്ലാസിലെ വിദ്യാർഥികൾ തമ്മിലുള്ള മത്സരമാണ് നടന്നത്.
ജെൻഡർ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് മലപ്പുറം എംഎസ്പി ഹയർസെക്കൻഡറി സ്‌കൂള്‍ - മലപ്പുറം സ്പോര്‍ട്‌സ് ന്യൂസ്
ഒരു ടീമിൽ തന്നെ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് കളിക്കുന്ന രീതിയാണ് ജെൻഡർ ഫുട്ബോൾ. സ്‌കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളുടെ മത്സരമാണ് നടന്നത്
ജെൻഡർ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ച് മലപ്പുറം എം.എസ്.പി ഹയർസെക്കൻഡറി സ്‌കൂള്‍
മലപ്പുറം എംഎസ്‌പി എൽപി സ്‌കൂൾ ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നത്. എല്ലാവര്‍ക്കും തുല്യ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തിൽ ആയിരുന്നു മത്സരങ്ങൾ നടത്തിയത്. ഓരോ ടീമിൽ നിന്നും ആറ് ആൺകുട്ടികളും അഞ്ച് പെണ്‍കുട്ടികളും വീതമായിരുന്നു മത്സരത്തിനിറങ്ങിയത്. ജെൻഡർ ഫുട്ബോള്‍ മത്സരത്തിന് വിദ്യാര്‍ഥികളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Last Updated : Jan 29, 2020, 11:59 PM IST