മലപ്പുറം: കാറിൽ കടത്തുകയായിരുന്ന 132.300 കിലോ കഞ്ചാവ് വഴിക്കടവ് എക്സൈസ് ചെക്പോസ്റ്റിൽ പിടികൂടി. കഞ്ചാവ് കടത്തിയ 5 അംഗ സംഘത്തെ അറസ്റ്റ് ചെയ്‌തു. കൊണ്ടോട്ടി സ്വദേശി അബ്‌ദുൽ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരാണ് അറസ്റ്റിലായത്.
വഴിക്കടവില്‍ 132 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘം പിടിയിൽ - മലപ്പുറം
കൊണ്ടോട്ടി സ്വദേശി അബ്‌ദുൽ സമദ്, അരീക്കോട് സ്വദേശി ഷെഫീഖ്, പേരാമ്പ്ര സ്വദേശി അമൽ, കോട്ടയ്ക്കൽ സ്വദേശികളായ ഷഹദ്, നവാസ് എന്നിവരെയാണ് 132 കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്.
സ്റ്റേറ്റ് എക്സൈസ് എൻ ഫോഴ്സ്മെൻ്റ് അസി. എക്സൈസ് കമ്മീഷണറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി ഇവർ പിടിയിലായത്. വ‍്യാഴാഴ്‌ച (11.08.2022) രാത്രി പത്ത് മണിയോടെ നാടുകാണി ചുരം ഇറങ്ങി കേരളത്തിലേക്കെത്തുമ്പോഴാണ് സംഘം ചെക്പോസ്റ്റിൽ എക്‌സൈസിന്‍റെ പിടിയിലായത്. രണ്ട് കാറുകളിൽ ഒരു കാറിൻ്റെ ഡിക്കിയിൽ ആറ് കെട്ടുകളാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ഒരു കാർ പൈലറ്റായിട്ടാണ് എത്തിയത്. ആന്ധ്രയിൽ നിന്നും മൈസൂരുവിലേക്കും അവിടെ നിന്ന് മഞ്ചേരിയിലേക്കുമാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികൾ മൊഴി നൽകി. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്മെന്‍റിലെ സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.