മലപ്പുറം: കഞ്ചാവും എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. വഴിക്കടവ് ആനമറി എക്സൈസ് ചെക്ക് പോസ്റ്റിൽ നിലമ്പൂർ എക്സൈസും ചെക്ക് പോസ്റ്റ് അധികൃതരും നടത്തിയ സംയുക്തവാഹന പരിശോധനയിലാണ് ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഡിസൈനിങ് എഞ്ചിനീയറായ പൂക്കോട്ടുംപാടം സ്വദേശി പുത്തൻപുരയ്ക്കൽ നിധിനെ പിടികൂടിയത്.
ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയില്‍ - മലപ്പുറം എംഡിഎംഎ മയക്കുമരുന്ന്
ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലെ ഡിസൈനിങ് എഞ്ചിനീയറായ പൂക്കോട്ടുംപാടം സ്വദേശി പുത്തൻപുരയ്ക്കൽ നിധിനെയാണ് നിലമ്പൂരില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്.
![ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയില്‍ ganja malappuram മലപ്പുറം കഞ്ചാവ് മലപ്പുറം എംഡിഎംഎ മയക്കുമരുന്ന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5428351-thumbnail-3x2-nilambur.jpg)
ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയില്‍
ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയില്‍
വ്യാഴാഴ്‌ച ഉച്ചയോടെ ഗൂഡല്ലൂരിൽ നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസ് പരിശോധനക്കിടെയായിരുന്നു പ്ലാസ്റ്റിക് കവറുകളിൽ ഒളിപ്പിച്ച് വെച്ച നിലയില്‍ കഞ്ചാവും മയക്കുമരുന്നും കണ്ടെടുത്തത്. എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ഒ.എം.വിനോദ്, പ്രിവന്‍റീവ് ഓഫീസർ റെജി തോമസ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നൽകി. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.