മലപ്പുറം:വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി കീഴാറ്റൂർ സ്വദേശി പൊലീസ് പിടിയിൽ. കിഴാറ്റൂർ വടക്കുന്തല സ്വദേശി പ്രദീപിനെയാണ് മേലാറ്റൂർ പൊലീസ് പിടികൂടിയത്. ഇയാളുടെ ഓട്ടോയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മലപ്പുറത്ത് കഞ്ചാവ് വിൽപ്പനക്കിടെ ഓട്ടോ ഡ്രൈവർ പൊലീസ് പിടിയിൽ - കീഴാറ്റൂരിൽ കഞ്ചാവ് പിടിച്ചു
കഞ്ചാവ് കേസുകളിൽ ഇയാൾ മുൻപും പിടിക്കപ്പെട്ടിട്ടുണ്ട്
മലപ്പുറത്ത് കഞ്ചാവ് വിൽപ്പനക്കിടെ ഓട്ടോ ഡ്രൈവർ പൊലീസ് പിടിയിൽ
ഓട്ടോയിൽ കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ മേലാറ്റൂർ ചോലക്കുളം മദ്രസപ്പടിയിൽ വെച്ച് ബുധനാഴ്‌ച രാത്രിയാണ് ഇയാളെ പിടികൂടിയത്. സമാന കേസുകളിൽ മുമ്പും ഇയാൾ പിടിക്കപ്പെട്ടിട്ടുണ്ട്. മേലാറ്റൂർ എസ്ഐ കെസി മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.