കേരളം

kerala

ETV Bharat / state

സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം പിടിയിൽ - Gang arrested in malappuram

പൊലീസ് പെട്രോളിങ്ങിനിടെ കാറിൽ വന്ന മൂന്ന് യുവാക്കളെയും പെൺകുട്ടിയെയും ചോദ്യം ചെയ്തപ്പോഴാണ് ലൈംഗിക ചൂഷണത്തിന്‍റെ വിവരങ്ങൾ പുറത്തുവരുന്നത്

Gang arrested for abuse girls in malappuram  സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം  Gang arrested in malappuram  youths arrested for sexual abuse
സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട് പെൺകുട്ടികളെ പീഡിപ്പിക്കുന്ന സംഘം പിടിയിൽ

By

Published : Jun 30, 2021, 4:44 AM IST

മലപ്പുറം: സമൂഹ മാധ്യമങ്ങൾ വഴി പരിചയപ്പെട്ട പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘം പൊലീസിന്‍റെ വലയിൽ. തിരൂരങ്ങാടിയിൽ പൊലീസ് പെട്രോളിങ്ങിനിടെ കാറിൽ വന്ന മൂന്ന് യുവാക്കളെയും പെൺകുട്ടിയെയും ചോദ്യം ചെയ്തപ്പോഴാണ് ലൈംഗിക ചൂഷണത്തിന്‍റെ വിവരങ്ങൾ പുറത്തുവരുന്നത്.

കാസർകോട് സ്വദേശികളായ മുഹമ്മദ് നിയാസ് (22), മുഹമ്മദ് ഷാഹിദ് (20), അബു താഹിർ (19) എന്നിവരും നിയാസ് എന്ന യുവാവ് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട കുണ്ടൂർ സ്വദേശിനിയുമാണ് കാറിൽ ഉണ്ടായിരുന്നത്. കൂടുതൽ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതിനെ തുടർന്ന് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി.

Also read:കോട്ടയത്ത് വ്യാജവാറ്റ് നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍

തുടർന്ന് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ ഇരുവരും തമ്മിൽ ഏപ്രിൽ മുതൽ ഇൻസ്റ്റഗ്രാമിലൂടെ സംസാരിക്കാറുണ്ടെന്നും 17 വയസുള്ള പ്ലസ് ടുവിന് പഠിക്കുന്ന താൻ അമ്മയുടെ ഫോൺ വാഴിയാണ് നിയാസുമായി ചാറ്റ് ചെയ്തിരുന്നതെന്നും പെൺകുട്ടി പറഞ്ഞു. നിയാസ് തന്നോട് ചെമ്മാട് മുറി എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് സുഹൃത്തുകളുമായി എത്തി കാറിൽ കയറ്റി കൊണ്ട് പോയി എന്നും കാറിന്‍റെ പിൻസീറ്റിൽ വെച്ച് തന്നെ പീഡനത്തിന് ഇരയാക്കിയെന്നും പൊലീസിന് മൊഴി നൽകി. നിയാസിന്‍റെ ഫോൺ പരിശോധിച്ചതിൽ പെൺകുട്ടിയുമൊന്നിച്ചുള്ള ഫോട്ടോകൾ കണ്ടെടുത്തിട്ടുണ്ട്.

Also read:യുവതി മരിച്ചത് കൊവിഡ് ബാധിച്ചല്ല, ഭര്‍ത്താവ് കൊലപ്പെടുത്തിയത് ; തിരുപ്പതി സംഭവത്തില്‍ ട്വിസ്റ്റ്

അതേസമയം നിയാസിന്‍റെ സുഹൃത്തുക്കളായ യുവാക്കളെ ചോദ്യം ചെയ്തതിൽ നിന്നും മുഹമ്മദ് ഷാഹിദ് എന്ന യുവാവ് ചമ്രവട്ടം സ്വദേശിനിയായും അബു താഹിർ എന്ന യുവാവ് പ്ളസ് ടു വിദ്യാർഥിനിയുമായും ഇത്തരത്തിൽ സമൂഹമാധ്യങ്ങൾ വഴി ബന്ധം ഉണ്ടന്നും മൊഴി നൽകി. സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ABOUT THE AUTHOR

...view details