ഇന്ന് രാത്രി ഒമ്പതേകാലോടെയാണ് അപകമുണ്ടായത്. ടീം കടലുണ്ടി സംഘടിപ്പിക്കുന്ന ബിജു ആനന്ദ് മെമ്മോറിയില്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്‍റിന്‍റെ ഫൈനല്‍ മത്സരം നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. കടലുണ്ടി പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. വലിയ ആള്‍ക്കുട്ടം കളികാണാന്‍ സ്‌റ്റേഡിയത്തിലെത്തിയിരുന്നു.
മലപ്പുറത്ത് മത്സരത്തിനിടെ താത്ക്കാലിക ഗാലറി തകര്‍ന്നു; നിരവധി പേര്‍ക്ക് പരിക്ക് - സെവന്‍സ് ഫുട്‌ബോള്‍ മത്സരം
മലപ്പുറം പരപ്പനങ്ങാടി കടലുണ്ടിയില്‍ സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ താത്ക്കാലിക ഗാലറി തകര്‍ന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
പ്രതീകാത്മക ചിത്രം
താല്‍ക്കാലിക ഗ്യാലറി ഒരു ഭാഗത്തേക്ക് അമരുകയായിരുന്നു. പരിക്കേറ്റ മുഴുവന്‍ ആളുകളേയും തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഡയമണ്ട് പരപ്പനങ്ങാടിയും റോയല്‍ പറമ്പില്‍ പീടികയും തമ്മിലായിരുന്നു മത്സരം. തകര്‍ന്ന ഗ്യാലറിയില്‍ അഞ്ഞുറിലധികം ആളുകള്‍ ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.