നൂറ്റാണ്ടുകളുടെ പ്രതാപ വൈര്യങ്ങള്‍ക്ക് സാക്ഷിയായ വന്നേരി മണ്ണിലൂടെ ഹരിതവര്‍ണ്ണ പതാകയേന്തിയ അണികളുടെ ആവേശത്തിമര്‍പ്പിനൊപ്പം പൊന്നാനിയില്‍ ചരിത്രമാവര്‍ത്തിക്കാനുറച്ച് യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീറിന്‍റെ പര്യടനം അവസാന ഘട്ടത്തിലേക്ക്.
പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീറിന്‍റെ പര്യടനം അവസാനഘട്ടത്തിലേക്ക് - ET Muhammad basheer
കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ ഇത്തവണ ജയിക്കാനാകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഇടി മുഹമ്മദ് ബഷീർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ആവേശമാര്‍ത്തിരമ്പിയ പര്യടന കേന്ദ്രങ്ങളില്‍ യുവാക്കളും പ്രായമാവരുമടക്കം സ്ഥാനാര്‍ഥിയെ വരവേല്‍ക്കാന്‍ നീണ്ട നിര. സ്ഥാനാര്‍ഥിയുടെ ചെറു പ്രസംഗം തീരുന്നതോടെ ഹാരാര്‍പ്പണം. എരമംഗലത്തെ വിവാഹ ചടങ്ങില്‍ കോണിക്ക് വോട്ടഭ്യര്‍ഥിച്ച് വധു സഫയും ഇ ടിക്കൊപ്പം ചേര്‍ന്നു. ഉച്ചയോടെ ആന്ധ്രാ സ്‌റ്റേറ്റ് മുസ്ലിം ലീഗ് പ്രസിന്‍റ് ബഷീര്‍ അഹമ്മദ് ഇ ടിയുടെ പ്രചാരണത്തില്‍ കണ്ണി ചേര്‍ന്നു. പ്രചരണം അവസാനത്തോടടുക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കുന്നതായി ഇ ടി പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥിയുടെ ആത്മവിശ്വാസം പലതും അടിസ്ഥാനമില്ലാത്തതാണെന്നും കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി