പ്രളയത്തിൽ കേടുവന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ സൗജന്യമായി സർവീസ് ചെയ്‌ത് കൂട്ടായ്‌മ - സൗജന്യമായി സർവീസ്
വെളളം കയറിയ എസി , ഫ്രിഡ്‌ജ്, വാഷിങ് മെഷിനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സൗജന്യമായി സർവീസ് ചെയ്ത് നൽകുകയാണ് സംഘടനയുടെ ലക്ഷ്യം.
മലപ്പുറം : വിവിധ ഇലക്ട്രോണിക്സ് കമ്പനികളുടെ സഹായത്തോടെ പ്രളയം ബാധിച്ച സ്ഥലങ്ങളിൽ സൗജന്യ സേവനം ചെയ്യുകയാണ് എച്ച്.വി.എ.സി.ആർ. ഇ.എ എംപ്ലോയീസ് അസോസിയേഷൻ മുക്കം മേഖല കമ്മറ്റി. ഈ മാസം പതിനാലാം തീയ്യതി നിലമ്പൂരിൽ നിന്നാരംഭിച്ച് വാഴക്കാട്, ചീക്കോട് , പെരുവയൽ, മാവൂർ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് ഇവർ ക്യാമ്പ് ചെയ്ത് സേവനം ചെയ്യുന്നത്. വെളളം കയറിയ എസി , ഫ്രിഡ്ജ്, വാഷിംങ്ങ് മെഷിനുകൾ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ സൗജന്യമായി സർവീസ് ചെയ്ത് നൽകുകയാണ് സംഘടനയുടെ ലക്ഷ്യം .