മലപ്പുറം:നിരത്തുകളിൽ നിയമം പാലിച്ചെത്തുന്നവർക്ക് അപ്രതീക്ഷിത സമ്മാനവുമായി മോട്ടോർ വാഹന വകുപ്പ്. നിയമം പാലിച്ച് എത്തുന്നവർക്ക് 300 രൂപയുടെ ഡീസലും പെട്രോളും സൗജന്യമായി നൽകിയാണ് വേറിട്ട ബോധവൽക്കരണം സംഘടിപ്പിച്ചത്. മലപ്പുറം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മെന്‍റ് വിഭാഗമാണ് പരിപാടിക്ക് പിന്നില്‍.
നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് സൗജന്യ പെട്രോള്‍ നല്‍കി മോട്ടോര്‍ വാഹന വകുപ്പ് Also Read:CAG Report on Floods: പ്രളയക്കെടുതി നേരിടുന്നതിൽ സർക്കാർ വീഴ്‌ചകൾ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്
എ.എം മോട്ടോർസിന്‍റെയും മലപ്പുറം ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെയും സഹകരണത്തോടെയാണ് പരിപാടി. 'ഗതാഗത നിയമങ്ങൾ അനുസരിക്കു ഫ്രീയായി പെട്രോൾ അടിക്കൂ' എന്ന സന്ദേശം നൽകിയാണ് ബോധവൽക്കരണം. വരും ദിവസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഈ പരിപാടി നടപ്പാക്കാനാണ് മോട്ടോർ വാഹനവകുപ്പ് ലക്ഷ്യമിടുന്നത്.
ജില്ല എൻഫോഴ്‌സ്മെന്‍റ് ആർ.ടി.ഒ കെ.കെ സുരേഷ് കുമാറിന്‍റെ നിർദേശപ്രകാരമാണ് പരിപാടി.