മലപ്പുറം: മെഡിക്കൽ സീറ്റ് വാഗ്‌ദാനം നൽകി തട്ടിപ്പ് നടത്തിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് തെളിവെടുപ്പ് തുടങ്ങി. നിലമ്പൂർ മേരി മാതാ എജ്യക്കേഷണൽ ഗൈഡൻസ് ട്രസ്റ്റ് ഉടമ സിബി ജോസഫ് വയലിനെയാണ് തെളിവെടുപ്പിനായി നിലമ്പൂർ പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. പ്രതിയെ നിലമ്പൂരിലെ മേരി മാതായുടെ ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി .
മെഡിക്കൽ സീറ്റ് വാഗ്‌ദാനം നൽകി തട്ടിപ്പ്; തെളിവെടുപ്പ് തുടങ്ങി - മെഡിക്കൽ സീറ്റ് വാഗ്‌ധാനം നൽകി തട്ടിപ്പ്
കോഴിക്കോട് സ്വദേശിയിൽ നിന്ന് ഏഴര ലക്ഷവും ചുങ്കത്തറ സ്വദേശിയിൽ നിന്ന് പത്ത് ലക്ഷം രൂപയും വാങ്ങിയ കേസുകളിലെ തെളിവെടുപ്പിനാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത് .
ഫയലുകൾ ഉൾപ്പെടെ പരിശോധിച്ചു . ചില രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തുടർന്ന് ചക്കാലക്കുത്തിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി, കോഴിക്കോട് സ്വദേശിയിൽ നിന്ന് ഏഴര ലക്ഷവും ചുങ്കത്തറ സ്വദേശിയിൽ നിന്ന് പത്ത് ലക്ഷം രൂപയും വാങ്ങിയ കേസുകളിലാണ് തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത് .
നിലമ്പൂർ സ്‌റ്റേഷനിൽ 16 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത് . ഇതിൽ മാത്രം നാല് കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുളളത്. കോഴിക്കോട് ,വയനാട് ജില്ലകളിലായി ഏഴ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉണ്ട് . പ്രതിയെ തെളിവെടുപ്പിനെത്തിക്കുമെന്നറിഞ്ഞ് ഓഫീസ് പരിസരത്ത് വൻ ജനക്കൂട്ടവുമുണ്ടായിരുന്നു. നിലമ്പൂർ സി.ഐ.സുനിൽ പുളിക്കൽ, എസ്.ഐ സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തുന്നത്.