മലപ്പുറം: ലോകമെമ്പാടും പടർന്നു പിടിച്ച കൊവിഡ് വൈറസിനെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കാനുള്ള ബോധവൽക്കരണവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് നാലാം ക്ലാസുകാരൻ യദു പി. മഹേഷ് എന്ന കൊച്ചു ചിത്രകാരൻ. കൊവിഡ് വൈറസിനെതിരെ ജാഗ്രതയുമായി ഒരുപാട് ആളുകൾ അവരുടെ കഴിവുകളാൽ ബോധവത്കരണം നടത്തുണ്ട്.
കൊവിഡ് വൈറസിനെതിരെ ബോധവൽക്കരണവുമായി നാലാം ക്ലാസുകാരൻ - മലപ്പുറം വാർത്ത
ചിലന്തിവലയിൽ കുടുങ്ങി പോയ ഒരു പ്രാണിയുടെ അവസ്ഥയാണ് ഇപ്പോൾ കൊറോണക്കുള്ളതെന്ന് ചിത്രീകരിച്ചരിക്കുകയാണ് യദു.
എന്നാൽ സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിദേശങ്ങൾ പൂർണമായും പാലിക്കാനാണ് യദു തീരുമാനിച്ചത്. ചിലന്തിവലയിൽ കുടുങ്ങി പോയ ഒരു പ്രാണിയുടെ അവസ്ഥയാണ് ഇപ്പോൾ കൊവിഡിനുള്ളതെന്ന് ചിത്രീകരിച്ചരിക്കുകയാണ് യദു. മാസ്‌ക് ധരിച്ചും ഹാൻഡ് വാഷ് ഉപയോഗിച്ചും ആണ് നമ്മൾ കൊവിഡിനെ ചിലന്തിവലയിൽ കുടുക്കിയിരിക്കുന്നത്. യദുവിന് സഹായിയായി അനിയൻ വിദു പി. മഹേഷും കൂടെയുണ്ട്. എഴുതിയോ പറഞ്ഞോ ബോധവൽക്കരിക്കാനുള്ള പ്രായമായില്ല ഈ കലാകാരന്. എന്നാൽ പ്രായത്തെ വെല്ലുന്ന കഴിവു കൊണ്ട് പ്രതിരോധിക്കാൻ തന്നെയായിരുന്നു യദുവിന്‍റെ തീരുമാനം. ചിത്രരചനയിൽ നിരവധി സമ്മാനങ്ങളും യദുവിനെ തേടിയെത്തിയിട്ടുണ്ട്. ലഹരിക്കെതിരെയുള്ള ചിത്രപ്രദർശനവും ഈ കൊച്ചു കലാകാരൻ നടത്തിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകനും ചിത്രകാരനും കെഎസ്‌ഇബി അകമ്പാടം ജീവനക്കാരുമായ മഹേഷ് ചിത്രവർണ്ണം - ഭവിത ദമ്പതികളുടെ മകനാണ് യദു പി. മഹേഷ്.