മലപ്പുറം: തിരൂരങ്ങാടിയില്‍ ദലിത് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പന്താരങ്ങാടി ലക്ഷം വീട് കോളനിയിലെ 14 കാരിയാണ് മരിച്ചത്. തിരൂരങ്ങാടി ജിഎച്ച്എസ്എസ് സകൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
മലപ്പുറത്ത് ദലിത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍ - Suicide
തിരൂരങ്ങാടി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.
മലപ്പുറത്ത് ദളിത് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍
വീട്ടുകാര്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ ഓൺലൈൻ ക്ലാസ് മനസിലാകാത്തതാണ് മരണകാരണമെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഓൺലൈൻ പഠനത്തിന് വേണ്ട ടിവിയും സ്മാർട് ഫോണും കുട്ടിയുടെ വീട്ടിൽ ഉണ്ടായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്ന് വരികയാണ്.
Last Updated : Jun 17, 2020, 10:23 AM IST