മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും തൂങ്ങി മരിച്ച നിലയിൽ - family members found dead pothukallu
മുതുപുരേടത്ത് രഹ്ന (35) മക്കളായ ആദിത്യൻ (12), അനന്തു (11) അർജുൻ (8) എന്നിവരാണ് മരിച്ചത്.
![മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും തൂങ്ങി മരിച്ച നിലയിൽ പോത്തുകല്ല് തൂങ്ങി മരണം പനങ്കയത്ത് തൂങ്ങി മരണം four family members found dead family members found dead pothukallu pothukallu family members hang dead](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9475216-thumbnail-3x2-dead.jpg)
പോത്തുകല്ല്
മലപ്പുറം: പോത്തുകല്ല് നെട്ടികുളത്ത് അമ്മയെയും മൂന്ന് മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതുപുരേടത്ത് ബിനേഷ് ശ്രീധരന്‍റെ ഭാര്യ രഹ്ന (35) മക്കളായ ആദിത്യൻ (12), അനന്തു (11) അർജുൻ (8) എന്നിവരാണ് മരിച്ചത്. നിലമ്പൂർ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് സംഭവം. പോത്തുകൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രഹ്നയുടെ ഭർത്താവ് ബിനേഷ് കോഴിക്കോട് പേരാമ്പ്രയിൽ ടാപ്പിങ് തൊഴിലാളിയാണ്.
മലപ്പുറത്ത് അമ്മയും മൂന്ന് മക്കളും തൂങ്ങി മരിച്ച നിലയിൽ
Last Updated : Nov 8, 2020, 4:35 PM IST