മലപ്പുറം: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച നാല് പേർ പിടിയിലായി. ഫസൽ (31), മുഹമ്മദ് ബഷീർ (45), അബ്‌ദുൾ നാസർ (46), ചെമ്പായി മുഹമ്മദ് എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നും രണ്ട് വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്. ഈ മാസം 17 ന് സൗദിയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ വന്ന തൊട്ടിൽപ്പാലം സ്വദേശി മിത്തൽ റിയാസിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളെയാണ് സി.ഐ ബിജുവിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച നാല് പേർ പിടിയിൽ - മലപ്പുറത്ത് നാല് പേർ പിടിയിൽ
ഫസൽ, മുഹമ്മദ് ബഷീർ, അബ്‌ദുൾ നാസർ, ചെമ്പായി മുഹമ്മദ് എന്നിവരെയാണ് പിടികൂടിയത്. തൊട്ടിൽപ്പാലം സ്വദേശി മിത്തൽ റിയാസിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവർ.
യുവാവിനെ തട്ടികൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച നാല് പേർ പിടിയിൽ
സൗദിയിൽ നിന്നും സ്വർണം കടത്തുന്നതിനായി ഇവർ റിയാസിനെ ഉപയോഗിക്കുകയും എന്നാൽ ഇയാൾ ഇവരെ കബളിപ്പിച്ച് കടന്നു കളയാൻ ശ്രമിക്കുകയും ചെയ്തു. തുടർന്ന് സംഘം കാർ തടഞ്ഞ് ഇയാളെ തട്ടികൊണ്ട് പോയി ക്രൂരമായി മർദിച്ചു. പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. പിടിയിലായവരിൽ നിന്നും ഒരു ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു.